[slick_weather]
03
September 2018

പാക് സൈന്യം വെടിനിര്‍ത്തല്‍കരാര്‍ ലംഘിച്ച് ആക്രമണം ശക്തമാക്കിയതിനെ അതിര്‍ത്തിയിലെ മൂന്നു കിലോമീറ്റര്‍ ചുറ്റളവിലുള്ള സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ അവധി

ശ്രീനഗര്‍: ജമ്മുകശ്മീരിലെ ആര്‍എസ് പുരയില്‍ പാക് സൈന്യം വെടിനിര്‍ത്തല്‍കരാര്‍ ലംഘിച്ച് ആക്രമണം ശക്തമാക്കിയതിനെ അതിര്‍ത്തിയിലെ മൂന്നു കിലോമീറ്റര്‍ ചുറ്റളവിലുള്ള സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു.

എത്ര ദിവസത്തേക്കാണ് സ്‌കൂള്‍ അടച്ചതെന്ന് വ്യക്തമല്ല. വ്യാഴാഴ്ച രാത്രിയില്‍ പാക് സൈന്യത്തിന്റെ ഷെല്‍ ആക്രമണത്തില്‍ ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടിരുന്നു. രണ്ടു സിവിലിയന്‍മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതോടെയാണ് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചത്.

കഴിഞ്ഞ ജനുവരിയില്‍ ആര്‍എസ് പുരയില്‍ പാക് സൈന്യം രൂക്ഷമായ ഷെല്‍ ആക്രമണം നടത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് പ്രദേശവാസികളെ മാറ്റിപാര്‍പ്പിക്കേണ്ടിവന്നിരുന്നു. ഇതിനു ശേഷം വീണ്ടും മേഖലയില്‍ പാക് സൈന്യം ആക്രമണം