[slick_weather]
01
September 2018

ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ ഇന്ത്യ അർജന്റീനയെ 2-1 നു തോൽപ്പിച്ചു

ആംസ്റ്റർഡാം : ഹോളണ്ടിൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ ഇന്ത്യ അർജന്റീനയെ തോൽപ്പിച്ചു. ചാമ്പ്യൻസ് ട്രോഫിയിലെ തങ്ങളുടെ രണ്ടാം മത്സരത്തിൽ 2-1 നാണ് ഇന്ത്യ ജയിച്ചത് പതിനേഴാം മിനുട്ടിൽ ഹർമൻ പ്രീതും ഇരുപത്തെട്ടാം മിനുട്ടിൽ മൻദീപുമാണ് ‌ഇന്ത്യക്ക് വേണ്ടി ഗോൾ നേടിയത് . അർജന്റീനയുടെ ആശ്വാസ ഗോൾ പില്ലറ്റിന്റെ വകയായിരുന്നു.ഇന്നലെ നടന്ന മത്സരത്തിൽ പരമ്പരാഗത വൈരികളായ പാകിസ്ഥാനെ ഇന്ത്യ 4-0 നു പരാജയപ്പെടുത്തുകയുണ്ടായി (ഫോട്ടോ കടപ്പാട് : ഇന്ത്യൻ എക്സ്പ്രസ് )