[slick_weather]
20
August 2018

ചരിത്രപരമായ കൂടിക്കാഴ്ചയുടെ ഓർമ്മക്കായി ട്രംപ് -കിം ബർഗറുകൾ ;അമേരിക്കയുടെയും ഉത്തർ കൊറിയയുടെയും രുചി;ഇരുരാജ്യങ്ങളുടെയും രുചികൂട്ടായ ബർഗറിന്റെ വീഡിയോകാണാം

സിംഗപ്പൂർ സിറ്റി:ട്രാമ്പ്-കിം ഉച്ചകോടി നടന്ന സ്കോട്ട്സ് ഹോട്ടൽ റോയൽ പ്ലാസ ഹോട്ടലിൽ 250 പ്രത്യേക ട്രാംപ്-കിം ബർഗറുകൾ വിതരണം ചെയ്തു. അമേരിക്കയുടെയും കൊറിയയുടെയും രുചികൾ ചേർന്നുള്ള ബർഗറുകളാണിത്. ട്രംപ് -കിം ഉച്ചകോടി നടന്ന സ്കോട്ട്സ് ഹോട്ടൽ റോയൽ പ്ലാസ ഹോട്ടലിലാണ് ട്രംപ്-കിം ബർഗറുകൾ നൽകിയത് .ഈ ഉച്ചകോടി ട്രംപ്-കിം ബർഗർ പോലെ അനുയോജ്യമെന്ന് കരുതുന്നതായി ഹോട്ടൽ മാനേജർ പാട്രിക് ഗാർസിയ ഫിയറ്റ് പറഞ്ഞു.

ഉച്ചയ്ക്ക് ആഘോഷിക്കുന്ന ഉച്ചകോടി എന്ന നിലയിലാണ് സമ്മേളനം നടന്നത്. ഭക്ഷണവേളയിൽ ജനങ്ങളെ സൗഹൃദം ആസ്വദിക്കാൻ അനുവദിക്കുകയും ചെയ്തു.”എല്ലാത്തിനുമുപരി, സിംഗപ്പൂർക്കാർക്ക് ഭക്ഷണം കഴിക്കാൻ ഇഷ്ടമാണ്,” ഫിയറ്റ് പറഞ്ഞു.അടുത്ത ദിവസം 250 മിനി ബർഗറുകളും ഹോട്ടൽ നൽകും.

തന്റെ സുഹൃത്തുക്കളുമായി ബർഗർ ആസ്വദിച്ച ഒരു വനിത, ബർഗർ “അമേരിക്കയുടെയും കൊറിയയുടെയും രുചികൾകൊണ്ട് സ്വാദിഷ്ടവും വളരെ മനോഹരവുമാണെന്ന്” പറഞ്ഞു.ട്രംപ് -കിം ഉച്ചകോടി ചരിത്രപരമായ ഉച്ചകോടിയായി മാറി യപ്പോൾ ബർഗറും താരമായി