[slick_weather]
03
September 2018

ഹിന്ദുഹെൽപ്പ് ലൈനിന്റെയും രാഷ്ട്രീയ ബജ്‌രംഗ്ദളിന്റെയും നേതൃത്വത്തിൽ സംസ്ഥാനമൊട്ടുക്ക് സേവാകേന്ദ്രങ്ങൾ വരുന്നു

ശങ്കർ തേവന്നൂർ

കൊച്ചി:നിർധനരായ ഹിന്ദു കുടുംബങ്ങളിൽ അരി എത്തിക്കുക , മരുന്നുകൾ എത്തിക്കുക , സർക്കാർ പദ്ധതികൾ ഹിന്ദുക്കളിൽ എത്തിക്കുക ,ഹിന്ദു ധർമ പഠന ക്ലാസുകൾ തുടങ്ങുക , മതം മാറ്റം , ലവ് ജിഹാദ് , ജിഹാദി ആക്രമണങ്ങൾ എന്നിവയെ നേരിടുന്നതിന് സഹായങ്ങൾ ലഭ്യമാക്കുക എന്നീ ഉദ്ദേശത്തോടുകൂടി ഹിന്ദു ഹെല്പ് ലൈനിന്റെയും രാഷ്ട്രീയ ബജ്റംഗ്ദളിന്റെയും നേതൃത്വത്തിൽ എല്ലാ പഞ്ചായത്തുകളിലും ഹിന്ദു സേവാ കേന്ദ്രങ്ങൾ ആരംഭിക്കുന്നു ..

ഇതിന്റെ മുന്നോടിയായി തിരുവനന്തപുരം ഹിന്ദു സേവാ കേന്ദ്രം കാര്യാലയ ഉദ്ഘാടനം ഇന്ന് (14.07.18) ന് അന്താരാഷ്ട്രീയ ഹിന്ദു പരിഷത്ത് ദേശീയ സെക്രട്ടറി അഡ്വ.പ്രതീഷ് വിശ്വനാഥ് നിർവഹിക്കും .ഈ സംരംഭത്തോടൊപ്പം പ്രവർത്തിക്കാൻ താല്പര്യമുള്ളവർ താഴെപ്പറയുന്നഫോൺ നമ്പറിൽ ബന്ധപെടുകയെന്ന് ഭാരവാഹികൾ പറഞ്ഞു.
94 00 16 15 16