[slick_weather]
19
June 2018

ന്യൂയോര്‍ക്കില്‍ ഹെലികോപ്റ്റര്‍ നദിയില്‍ തകര്‍ന്നുവീണ് രണ്ട് പേര്‍ മരിച്ചു

വാഷിംഗ്ടൺ:ന്യൂയോര്‍ക്കില്‍ ഹെലികോപ്റ്റര്‍ നദിയില്‍ തകര്‍ന്നുവീണ് രണ്ട് പേര്‍ മരിച്ചു. ഒരാളെ രക്ഷപ്പെടുത്തിയതായി ന്യൂയോര്‍ക്ക് മേയറിന്റെ വക്താവ് എറിക് ഫിലിപ്പ്‌സ് അറിയിച്ചു.

റൂസ് വെല്‍റ്റ് ദ്വീപിന് സമീപമുള്ള നദിയിലാണ് ഞായറാഴ്ച വൈകുന്നേരം ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. യൂറോകോപ്റ്റര്‍ എഎസ്350 ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. അഞ്ച് പേരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നതെന്നാണ് വിവരം.

ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെടാനുള്ള കാരണം അറിവായിട്ടില്ല. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു.