[slick_weather]
24
September 2017

ചൂടും അന്തരീക്ഷ മാലിന്യവും കൂടുതലുള്ള സ്ഥലങ്ങളിലെ സർപ്പ വിഷത്തിന് ശക്തി കൂടും

പാമ്പുകളിൽ നിന്ന് വിഷം തീണ്ടുന്ന കാര്യം എങ്ങിനെയെന്ന് ചിന്തിച്ചിട്ടുണ്ടോ? മാലിന്യങ്ങൾ കുമിഞ്ഞു കൂടുന്ന പ്രദേശങ്ങളിൽ ചൂട് വർദ്ധിച്ചിരിക്കും. അവിടെ പാമ്പുകൾ ഉണ്ടെങ്കിൽ അവിടത്തെ വായുവിലെ മാലിന്യം സർപ്പങ്ങൾ അവരുടെ ശ്വസനത്തിലൂടെ അവരിലേക്ക് തന്നെ ആഗിരണം ചെയ്യുന്നു. കൂടുതൽ മാലിന്യങ്ങൾ ഉണ്ടെങ്കിൽ കൂടുതൽ ആഗിരണം ചെയ്യപ്പെടും. അതുകൊണ്ട് അവ ദംശിക്കപ്പെടുമ്പോൾ അവയുടെ വിഷത്തിന് കൂടതൽ ശക്തിയുണ്ടായിരിക്കും. ചൂടും അന്തരീക്ഷ മാലിന്യവും കൂടുതലുള്ള സ്ഥലങ്ങളിലെ സർപ്പ വിഷത്തിന് ശക്തി കൂടും. എന്നാൽ കാട്ടിലെ മാലിന്യം കുറഞ്ഞ തണുപ്പു പ്രദേശത്തെ ഒരു സർപ്പം തീണ്ടിയാൽ അത്ര കൊടും വിഷം ഉണ്ടാകാൻ സാദ്ധ്യതയില്ല. സർപ്പം വെറുതെയൊന്ന് കോറിയാലോ, പതുക്കെ ഒന്ന് ദംശിച്ചാലോ അപകടം സംഭവിക്കുകയില്ല. എന്നാൽ അവ ശക്തിയായി ആഞ്ഞ് ദംശിച്ചാൽ അപകടം തന്നെയാണ്. മരണം സംഭവിക്കും.

പുള്ളോർകുടം കൊട്ടി പുള്ളുവർ പാടുന്നതെന്താണ്? നാഗത്തന്മാരെ! നിങ്ങൾ ഈ അന്തരീക്ഷത്തിലെ വായുവിലെ മാലിന്യങ്ങൾ വിലിച്ചെടുക്കൂ. അന്തരീക്ഷം ശുദ്ധീകരിക്കൂ, ഞങ്ങളെ രക്ഷിക്കൂ എന്നാണ്. പ്രയമായവരേക്കാൾ കുഞ്ഞുങ്ങളുടെ തൈമസ് ഗ്രന്ഥി കൂടുതൽ പ്രവർത്തന ശേഷിയുള്ളതാണ്. കുഞ്ഞുങ്ങളും സർപ്പങ്ങളുടെ പ്രവർത്തനം തന്നെ ചെയ്യുന്നു. അങ്ങിനെ അമിതമായി വരുന്ന വിഷാംശത്തെയാണ് കുഞ്ഞുങ്ങൾ നാവൂറിലൂടെ പുറത്തു വിടുന്നത്. അത് അധികരിച്ചാൽ കുഞ്ഞുങ്ങൾക്ക് രോഗമോ മരണമോ സംഭവിക്കും.
അന്തരീക്ഷത്തിൽ മാലിന്യം അധികമായാൽ പാമ്പുകളും ചത്തു പോകും. അവിടെയാണ് പ്രകൃതിയുടെ സന്തുലിതാവസ്ഥ. മണ്ണിനടിയലെ വിഷം വലിച്ചെടുക്കുന്ന ഉമ്മം, കാഞ്ഞിരം, എരിക്ക് തുടങ്ങിയ സസ്യങ്ങളെ പ്രകൃതി തന്നെയാണ് സംഭാവന ചെയ്തത്. പാലകൾ പലതും ഉണ്ട്. തീപല, ദന്തപാല, ഏഴിലം പാല അങ്ങിനെ പലതും ഉണ്ട്. ഭൂമിയിലെ സകല വിഷ ജീവികളും പാലയിൽ ദംശിച്ചുകൊണ്ടാണ് അവയുടെ വിഷം കുറക്കുന്നത്.
ദൈവപാല, കാഞ്ഞിരം പോലുള്ള ചില മരങ്ങൾ അവ സ്വീകരിച്ച അമിത വിഷം വേരിലൂടെ അടുത്തുള്ള ജലാശയങ്ങളിലേക്ക് കടത്തിവിടുന്നു. തന്മുലം ആ ജലാശത്തിലെ ജലം വിഷലിപ്തമാകുന്നു. എന്നാൽ ഇത്തരം ജലാശയങ്ങളിലെ വെള്ളം കുടിക്കുന്നതിനും, കുളിക്കുന്നതിനും യോഗ്യമല്ല. അത് ഉപയോഗിച്ചാൽ ചർമ്മ രോഗങ്ങളോ, മറ്റു രോഗങ്ങളോ വന്നു ചേരും. അതു കൊണ്ട് സർപ്പകാവുകളിലെ മാത്രമല്ല വീടിൻറെ ജലാശയങ്ങൾ ഉള്ളിടത്തും ഇത്തരം വൃക്ഷങ്ങൾ പാടില്ല എന്ന് വാസ്തു ശാസ്ത്രം നിഷ്ക്കർഷിക്കുന്നത്. ഇതു പരിഹരിക്കുവാനായി കവുങ്ങിൻറെ പൂക്കുല ഇട്ട് കുളിക്കുകയാണ് പ്രതിവിധി. അല്ലാതെ പൂജാദികൾ ചെയ്ത് സമയവും, പണവും വൃഥാ നഷ്ടപ്പെടുത്തരുത്. ചിലർക്ക് ഇത്തരം കുളികൊണ്ട് കടുത്ത ശ്വാസതടസ്സം അനുഭവപ്പടാം. അവർ വള്ളി പാലയുടെ ഒരോ ഇല വീതം ചവച്ചു കഴിക്കുക. മിക്കവാറും ആസ്തമക്ക് കറുത്ത ഇലകളുള്ള പാലയുടെ ഇലകൾ കഴിച്ചാൽ മതിയാകും.കടപ്പാട് :ഡോ .മോഹനൻ പി ടി Expert Homeo Physician, Mental Health COUNSELLOR, )