[slick_weather]
25
April 2018

നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താനുള്ള അഞ്ചു വഴികൾ

“പ്രതിരോധമാണ്‌ പ്രതിവിധിയേക്കാൾ മെച്ചം” എന്നൊരു ചൊല്ലുണ്ടെങ്കിലും ചില രോഗങ്ങൾ നമുക്ക് ഒഴിവാക്കാനാവില്ല. എന്നിരുന്നാലും മറ്റു ചില രോഗങ്ങളുടെ കാര്യത്തിൽ അതിന്‍റെ തീവ്രത കുറയ്‌ക്കാനും രോഗം വരുന്നതിനുമുമ്പേ തടയാൻപോലും നമുക്ക് സാധിച്ചേക്കും. നല്ല ആരോഗ്യം നിലനിറുത്തുന്നതിന്‌ ചെയ്യാനാകുന്ന അഞ്ച് വഴികൾ ചിന്തിക്കാം.

1 നല്ല ശുചിത്വം പാലിക്കുക(“രോഗം വരാതിരിക്കാനും അത്‌ പകരാതിരിക്കാനും ഉള്ള ഏറ്റവും നല്ല വഴികളിൽ ഒന്നാണ്‌” കൈ കഴുകുന്നത്‌)

2 ശുദ്ധജലം ഉപയോഗിക്കുക(പൈപ്പിലൂടെ ലഭിക്കുന്ന വെള്ളം മലിനമാകാൻ സാധ്യതയുണ്ടെങ്കിൽ തിളപ്പിച്ച് ഉപയോഗിക്കുക. അല്ലെങ്കിൽ, ഉചിതമായ രാസപദാർഥം ഉപയോഗിച്ച് ശുദ്ധിവരുത്തുക)

3 ഭക്ഷണം ശ്രദ്ധിക്കുക(നല്ല ആരോഗ്യത്തിന്‌ പോഷകാഹാരം കൂടിയേതീരൂ. അതിന്‌, ആരോഗ്യാവഹവും സമീകൃതവും ആയ ആഹാരക്രമം ആവശ്യമാണ്‌. അധികം ഭക്ഷണം കഴിക്കരുത്‌. ഉപ്പ്, കൊഴുപ്പ്, മധുരം എന്നിവ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണം. ആഹാരത്തിൽ പഴങ്ങളും പച്ചക്കറികളും തുടങ്ങി പല ഇനം ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക)

4 ഊർജസ്വലതയുള്ളവരായിരിക്കുക(ഏത്‌ പ്രായത്തിലുള്ളവരാണെങ്കിലും പതിവായി വ്യായാമം ചെയ്യുന്നെങ്കിൽ മാത്രമേ നല്ല ആരോഗ്യം നിലനിറുത്താനാകുകയുള്ളൂ)

5 നന്നായി ഉറങ്ങുക(എത്രമാത്രം ഉറക്കം വേണമെന്നത്‌ ഒരോ വ്യക്തിയെയും അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. നവജാത ശിശുക്കൾ ദിവസവും 16 മുതൽ 18 മണിക്കൂർ ഉറങ്ങുമ്പോൾ 1-3 വയസ്സുവരെയുള്ള കുട്ടികൾ 14 മണിക്കൂറും 3-ഉം 4-ഉം വയസ്സുള്ള കുട്ടികൾ 11-ഓ 12-ഓ മണിക്കൂറും ഉറങ്ങേണ്ടത്‌ ആവശ്യമാണ്‌. സ്‌കൂളിൽ പോകുന്ന കുട്ടികൾ 10 മണിക്കൂറും കൗമാരത്തിലുള്ളവർ 9-ഓ 10-ഓ മണിക്കൂറും പ്രായപൂർത്തിയായവർ 7-ഓ 8-ഓ മണിക്കൂറും ഉറങ്ങേണ്ടതാണ്‌.)