[slick_weather]
27
May 2018

കേരളത്തിൽ മുൻപൊന്നുമില്ലാത്ത വിധത്തിൽ സ്ത്രീകൾ ഇരകളാകുന്നത് ഞങ്ങളെ ആശങ്കാകുലരാക്കുന്നു.

റഫീക്ക് റാവുത്തർ(പ്രവാസികളുടെയിടയിൽ പ്രവർത്തിക്കുന്ന സംഘടനയുടെ നേതാവ് )

2007 ൽ തുടങ്ങിയ CIMSന്റെ കഴിഞ്ഞ പത്തു വർഷത്തെ പ്രവർത്തന പാതയിൽ ഒട്ടനവധി പ്രവാസി വിഷയങ്ങൾക്ക് ഞങ്ങൾ സാക്ഷികളായിട്ടുണ്ട്. വീട്ടുജോലിക്കാരുടെയും മറ്റു ഇതര തൊഴിലാളികളുടെയും പ്രശ്നങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്തിട്ടുണ്ട്. കേന്ദ്ര ഗവണ്മെന്റ് തുടങ്ങി വെച്ച മദദ് എന്ന പ്രവാസി പ്രശ്ന പരിഹാര സെല്ലിൽ ഞങ്ങൾക് ലഭിക്കുന്ന പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യാറുണ്ട്. 5 ജനുവരി 2017 വരെ മൂന്നൂറോളം പ്രവാസ വിഷയങ്ങളാണ് കേന്ദ്ര ഗവണ്മെന്റിന്റെ പരിഗണനക്കായി ഞങ്ങൾ അവതരിപ്പിച്ചത്. ഇതിൽ അറുപത്തിനാലോളം സൗദി അറേബ്യയിലേക്ക് പോയ വീട്ടുജോലിക്കാരുടെ മാത്രം പ്രശ്നങ്ങളാരുന്നു. ഈ അറുപത്തിനാല് വിഷയങ്ങളിലും ഞങ്ങൾ കണ്ടെത്തിയ ഞെട്ടിക്കുന്ന ചില വിവരങ്ങളാണ് പൊതുസമൂഹത്തിന്റെ അറിവിലേക്കും മാധ്യമങ്ങളുടെ ശ്രദ്ധയിലേക്കുമായി ഇവിടെ സമർപ്പിക്കുന്നത്.
ഈ അറുപത്തിനാല് വീട്ടുജോലിക്കാരുടെ വിഷയങ്ങളിലും സമാനസ്വഭാവമുള്ള പലതും കണ്ടെത്താൻ സാധിച്ചു. . ഒന്നാമതായി ഇവരൊക്കെയും 2015 ജൂൺ 15 ആം തീയതി നിലവിൽ വന്ന ഇ മൈഗ്രേറ്റ് സിസ്റ്റം മറികടന്നു പോയവരാണ്. ഇവരെല്ലാം തന്നെ ജോബ് കോൺട്രാക്ട് അല്ലെങ്കിൽ എമിഗ്രേഷൻ ക്ലീറെൻസ് ഇല്ലാതെ നൗട്കടത്തലിനു അഥവാ മനുഷ്യ കടത്തലിനു ഇരയായിട്ടുള്ളവരാണ്. ഈ വീട്ടുതൊഴിലാളികളുടെ കേസുകളിലെല്ലാം തന്നെയും ഇവർ നാട്ടിലെ ഏജന്റിന്റെ വാക്കും വാഗ്ദാനവും വിശ്വസിച്ചു കടൽ കടന്നവരാണ്. കേരളത്തിലെ വിമാനത്താവളങ്ങൾ ഒഴിവാക്കി ചെന്നൈ/ മുംബൈ/ബാംഗ്ലൂർ/ ഡൽഹിയിൽ നിന്ന് ദുബായ് വഴിയോ ഒമാൻ വഴിയോ സൗദിയിലേക്ക് കടത്തപെടുന്നവരാണിവർ. അമിത ജോലി, ഭക്ഷണമോ ശമ്പളമോ വിശ്രമമോ ഇല്ലാതെയുള്ള ദുരിതജീവിതം ലഭിച്ചവരുമാണിവർ. വീട്ടജോലിക്കാരുടെ അനുഭവങ്ങൾ പുറമെ വ്യത്യസ്തമാണെങ്കിലും എല്ലാര്ക്കും പറയാനുള്ളത് പീഡനങ്ങളുടെയും ദുരിതങ്ങളുടെയും കഥമാത്രം.
ഈ അറുപത്തിമൂന്ന് കേസുകളിലെ ഇരുപത്തിയെട്ടോളം പ്രശനങ്ങൾക്കു വിവിധ സാമൂഹിക സാംസ്കാരിക സന്നദ്ധ സംഘടനകളുടെ സഹായത്തോടെ പരിഹരിക്കുവാനും ഇത്തരം വീട്ടുതൊഴിലാളികളെ നാട്ടിൽ തിരിച്ചെത്തിക്കാനും cims നു കഴിഞ്ഞിട്ടുണ്ട്. ബാക്കി മുപ്പത്തിയാറോളം കേസുകൾഇപ്പോഴും പരിഹരിക്കാനാവാത്ത അവസ്ഥയിലാണ്. ഈ കേസുകളിലെല്ലാം അതിനിടയാക്കിയ ഏജന്റുമാർക്കെതിരെ ഇരകളുടെ കുടുംബാംഗങ്ങൾ അതാതു പോലീസ് സ്റ്റേഷനിൽ പരാതി പെട്ടിട്ടും ഒരൊറ്റ പരാതിയിന്മേലും ഒരു നടപടിയും സ്വീകരിക്കാതെയാണ് ഇരിക്കുന്നത്. മനുഷ്യകടത്തെന്നത് ഐപിസി 370, 370A എന്നീ വകുപ്പുകളിലുള്ള മൂന്നു വര്ഷം മുതൽ അഞ്ചു വര്ഷം വരെ തടവും പിഴയും ലഭിക്കേണ്ടതായിട്ടുള്ള ഈ ക്രിമിനൽ കുറ്റമാണെന്ന് മനസ്സിലാക്കാതെയുള്ള ഒരു സമീപനമാണ് ഇത്തരം പരാതികൾക്ക് പോലീസ് സ്റ്റേഷനിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്.
കേരളത്തിൽ മുൻപൊന്നുമില്ലാത്ത വിധത്തിൽ നിന്ന് ഇത്രയും സ്ത്രീകൾ ഇരകളാകുന്നത് ഞങ്ങളെ ആശങ്കാകുലരാക്കുന്നു. വിദ്യാഭ്യാസപരമായും സാമൂഹ്യപരമായും മുന്നോക്കം നിൽക്കുന്നുവെന്ന് നമ്മൾ അഭിമാനിക്കുമ്പോഴും മനുഷ്യകടത്തിനിരയാകുന്ന സ്ത്രീകളുള്ള സമൂഹമായി കേരളം മാറികൊണ്ടിരിക്കുന്നുവെന്നത് ഭയപ്പെടുത്തുന്ന ഒരു സ്ഥിതിവിശേഷമാണ്. കേരളത്തിൽ നിന്നുമാത്രം ഇത്രയുമാളുകൾ പോയിട്ടുണ്ടെങ്കിൽ ഏറ്റവും കൂടുതൽ വീട്ടുജോലിക്കാർ വിദേശത്തേക്ക് പോകുന്ന ആന്ധ്രാ, തെലുങ്കാന, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നും എത്രപേർ ഈ ചതിക്കിരയായിട്ടുണ്ടാകുമെന്നു ഞങ്ങൾ ആശങ്കപ്പെടുന്നു. ഞെട്ടിക്കുന്ന ഈ സ്ഥിതി മാധ്യമങ്ങളിലൂടെ പൊതുസമൂഹത്തിൽ എത്താത്തിടത്തോളം കാലം നമ്മുടെ സ്ത്രീകൾ ചതിക്കപ്പെട്ടുകൊണ്ടേയിരിക്കും. താങ്കൾ പ്രതിനിധാനം ചെയ്യുന്ന മാധ്യമത്തിൽ ഇതേക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കാൻ സഹകരിക്കണമെന്ന് CIMS അഭ്യർത്ഥിക്കുന്നു.