[slick_weather]
21
August 2018

കാക്കനാട്ട് ധ്യാന കേന്ദ്രത്തില്‍ പത്താം ക്ലാസുകാരി പീഡനത്തിന് ഇരയായ കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: കാക്കനാട്ട് ധ്യാന കേന്ദ്രത്തില്‍ പത്താം ക്ലാസുകാരി പീഡനത്തിന് ഇരയായ കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇരയായ കുട്ടിയെ മാതാപിതാക്കള്‍ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഹൈക്കോടതിയുടെ നിര്‍ദേശം അനുസരിച്ചാണ് നടപടി.

കോയമ്പത്തൂരിലെ ധ്യാനകേന്ദ്രത്തില്‍ തടവിലായിരുന്നു പെണ്‍കുട്ടി. കുട്ടിയെ മോചിപ്പിക്കാന്‍ നടപടി ആവശ്യപ്പെട്ട് കുട്ടിയുടെ പിതാവ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കി. ഇത് പരിഗണിക്കുന്നതിനിടെ തന്നെ പീഡിപ്പിച്ചതായി പെണ്‍കുട്ടി കോടതിയില്‍ മൊഴി നല്‍കിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ രണ്ടു ദിവസം മുന്‍പാണ് ഹൈക്കോടതി വിശദമായ അന്വേഷണത്തിന് പോലീസിന് നിര്‍ദേശം നല്‍കിയത്.

ഹൈക്കോടതിയില്‍ കുട്ടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കൊച്ചി സെന്‍ട്രല്‍ പൊലീസ് കേസ് എടുത്തു അന്വേഷണം ആരംഭിച്ചിരുന്നു. കേസിന്റെ വിശദവിവരങ്ങള്‍ പോലീസ് ഇന്ന് കോടതിയെ അറിയിച്ചേക്കും. കോടതി നിര്‍ദേശ പ്രകാരം കുട്ടിയെ കൗണ്‍സിലിംഗിന് വിധേയമാക്കുകയും ചെയ്തിരുന്നു.