[slick_weather]
27
May 2018

പീഡിപ്പിക്കാന്‍ ശ്രമിച്ചു ;നടൻ ഉണ്ണിമുകുന്ദന്‍ നല്‍കിയ വിടുതല്‍ ഹര്‍ജി കോടതി തള്ളി

കൊച്ചി: നടന്‍ ഉണ്ണിമുകുന്ദനോട് കോടതിയില്‍ ഹാജരാകണമെന്ന് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി ഉത്തരവ്. പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന കോട്ടയം സ്വദേശിയുടെ പരാതിയിലാണ് യുവതിയാണ് ഉണ്ണിമുകുന്ദനെതിരെ പരാതി നല്‍കിയത്. ഇതിന് ഒപ്പം കേസില്‍ ഉണ്ണിമുകുന്ദന്‍ നല്‍കിയ വിടുതല്‍ ഹര്‍ജിയും തള്ളിയിട്ടുണ്ട്. നേരത്തെ യുവതിയുടെ മൊഴി രേഖപ്പെടുത്തിയ കോടതി രണ്ട് സാക്ഷികളേയും വിസ്തരിച്ചിരുന്നു. പിന്നാലെ യുവതിക്കെതിരെ ഉണ്ണി മുകുന്ദനും പരാതി നല്‍കിയിരുന്നു.