[slick_weather]
31
January 2019

തുടർച്ചയായ ജയത്തിനിടയിൽ ഇന്ത്യക്ക് നാണം കേട്ട തോൽവി ;ന്യൂസിലൻഡിനു തകർപ്പൻ ജയം. മാൻ ഓഫ് ദി മാച്ച് ട്രെന്റ് ബോൾട്ട്

ഹാമിൽട്ടൺ: കഴിഞ്ഞ മൂന്ന് ഏകദിനങ്ങളിലും പരാജയപ്പെട്ട് പരമ്പര കൈവിട്ടതിന്‍റെ നാണക്കേടു തീർത്ത് നാലാം ഏകദിനത്തിൽ ന്യൂസിലൻഡിനു തകർപ്പൻ ജയം. ന്യുസിലാൻഡ് എട്ടു വിക്കറ്റുകൾക്കാണ് ജയിച്ചത്ആ ദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ 92 റൺസിനു പുറത്താക്കിയ ആതിഥേയർ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 212 പന്ത് ബാക്കി നിൽക്കെ ലക്ഷ്യത്തിലെത്തി.

മാര്‍ട്ടിൻ ഗപ്റ്റിൽ (14), കെയ്ന്‍ വില്യൻസൺ (11) എന്നിവർ പുറത്തായെങ്കിലും ഹെൻറി നിക്കോൾസ് (30), റോസ് ടെയ്‌ലർ (37) എന്നിവര്‍ ചേർന്നു 14.4 ഓവറിൽ കിവീസിനെ വിജയത്തിലെത്തിച്ചു. ഇന്ത്യക്കെതിരെ ഇത്രയേറെ പന്തുകൾ ബാക്കിനിൽക്കെ ഒരു ടീം വിജയിക്കുന്നത് ചരിത്രത്തിലാദ്യമായാണ്.മാൻ ഓഫ് ദി മാച്ച് ട്രെന്റ് ബോൾഡ് ട്ടാണ് ഇന്ത്യയെ തകർത്തത് .പത്തു ഓവറിൽ 21 റൺസ് വഴങ്ങി ബോൾട്ട് അഞ്ചു വിക്കറ്റുകളാണ്‌ നേടിയത്

കരിയറിൽ 200ാം ഏകദിനം കളിക്കുന്ന രോഹിത് ശർമയുടെ ക്യാപ്റ്റൻസിയിൽ ഇറങ്ങിയ ഇന്ത്യ, 30.5 ഓവറിൽ എല്ലാവരും പുറത്താകുകയായിരുന്നു. ഇന്ത്യയുടെ ഏഴാമത്തെ ഏറ്റവും കുറഞ്ഞ ഏകദിന സ്കോറാണിത്. അഞ്ചു വിക്കറ്റെടുത്ത ട്രെൻഡ് ബോൾട്ടും മൂന്നു വിക്കറ്റെടുത്ത ഗ്രാന്ദ്ഹോമുമാണ് ഇന്ത്യൻ ബാറ്റിങ് നിരയെ വെള്ളം കുടിപ്പിച്ചത്. 10 ഓവറിൽ നാലു മെയ്ഡനടക്കം 21 റൺസ് മാത്രം വിട്ടുനൽകിയാണ് ബോൾട്ടിന്‍റെ അഞ്ച് വിക്കറ്റ് പ്രകടനം.

ഇന്ത്യയുടെ ഏഴ് ബാറ്റ്സ്മാൻമാർ രണ്ടക്കം കാണാതെ പുറത്തായി. അരങ്ങേറ്റം കുറിച്ച ശുഭ്മാൻ ഗില്ലിന് 9 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.