ഡൽഹിയിൽ ജൂലൈ 19 വരെ മരം മുറിയ്ക്കരുതെന്ന് ദേശീയ ഹരിത ട്രിബ്യൂണൽ

ന്യൂഡല്‍ഹി:No Cutting Of Trees For South Delhi Project Till July 19: Green Court കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള നിര്‍മാണക്കമ്പനിയായ എന്‍.ബി.സി.സി കേന്ദ്ര ഗവണ്‍മെന്റ് ജീവനക്കാര്‍ക്കായി ഫ്ലാറ്റുകൾ നിര്‍മ്മിക്കാന്‍ സരോജിനി നഗര്‍, നൗറോജി നഗര്‍ മേഖലകളില്‍ പതിനേഴായിരത്തോളം മരങ്ങള്‍ മുറിച്ചു നീക്കാന്‍ തീരുമാനിച്ചതിനെതിരെ ദേശീയ ഹരിത ട്രിബ്യൂണലും. ജൂലൈ 19 വരെ മരം മുറിയ്ക്കരുതെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാരിനും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിനും ഭവന നഗര വികസന മന്ത്രാലയത്തിനും ട്രിബ്യൂണല്‍ നോട്ടിസ് അയച്ചു.

ജൂലൈ നാലു വരെ മരങ്ങള്‍ മുറിക്കരുതെന്ന് ഡല്‍ഹി ഹൈക്കോടതിയും നേരത്തെ ഉത്തരവിട്ടിരുന്നു. കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ലഫ്റ്റനന്റ് ഗവര്‍ണറും അനുമതി നല്‍കിയതോടെയാണ് ഡല്‍ഹിയില്‍ മരം മുറിയ്ക്കല്‍ ആരംഭിച്ചത്. തെക്കന്‍ ഡല്‍ഹിയില്‍ മാത്രം കഴിഞ്ഞ വര്‍ഷം 3000ത്തോളം മരങ്ങള്‍ മുറിച്ചു മാറ്റിയെന്നാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഇതിനെതിരെ ചിപ്‌കോ മൂവ്‌മെന്റ് ഇന്‍ ഡല്‍ഹി എന്ന പേരില്‍ തദ്ദേശവാസികളടക്കമുള്ള പ്രകൃതി സ്‌നേഹികള്‍ ഒത്തു ചേര്‍ന്നിരുന്നു. ഡല്‍ഹി അതി ഭയാനകമായി രീതിയില്‍ മലിനീകരിക്കപ്പെട്ടിരിക്കുകയാണെന്നും പതിനായിരക്കണക്കിന് മരങ്ങള്‍ മുറിച്ചുമാറ്റി എല്ലാ പച്ചപ്പുകളും നശിപ്പിച്ച് കോളനികള്‍ നിര്‍മിക്കുക എന്നത് ഏറ്റവും അപകടകരമായ തീരുമാനമാണെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.