[slick_weather]
01
September 2018

ലോകം കണ്ട ഏറ്റവും വലിയ യോഗാ പര്യടനത്തിനു കേരളം വേദിയാകുന്നു

പ്രസാദ് നാരായണൻ
തിരുവനന്തപുരം:കേരളത്തിന്റെ പാരമ്പര്യത്തിനും , യോഗയുടെ പൈതൃകത്തിനും പുതിയ ദിശാബോധം നൽകുവാനും , കേരളത്തിന്റെ വിനോദസഞ്ചാരമേഖലക്കു പുത്തനുണർവുനല്കുവാനുമായി, ലോകം കണ്ട ഏറ്റവും വലിയ യോഗാ പര്യടനത്തിനു കേരളം വേദിയാകുന്നു. പത്തു ദിവസത്തെ യോഗാ ടൂറിന് ജൂണ്‍14ന് തുടക്കമാകും. രാജ്യാന്തര യോഗാ ദിനമായ ജൂണ്‍ 21ന് കൊച്ചിയില്‍ വിപുലമായ യോഗാ പ്രദര്‍ശനത്തോടെ പര്യടനം സമാപിക്കും. അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍സ് ഇന്ത്യയാണ്സംഘാടകര്‍

കേന്ദ്ര ആയുഷ് മന്ത്രാലയവുമായും സംസ്ഥാന ടൂറിസം വകുപ്പുമായും
സഹകരിച്ചാണ് പരിപാടി.കേരളം യോഗയുടെ ജന്മസ്ഥലമെന്നു വിശ്വസിക്കുന്നവരുണ്ട്.നവീന ശിലായുഗ
കാലഘട്ടത്തിലെ മുനിയറകള്‍ ഇതിനു തെളിവായും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.ഏതായാലും മലയാളിക്ക് യോഗയോടുള്ള ആഭിമുഖ്യം കൂടുകയാണ്.പ്രകൃതി രമണീയമായ കേരളം യോഗയ്ക്ക് അനുയോജ്യമായ ഇടമാണ്.വിദേശരാജ്യങ്ങളില്‍ ഇക്കാര്യം പ്രചരിപ്പിക്കുക കൂടിയാണ് യോഗാ പര്യടനത്തിന്റെ ലക്ഷ്യമെന്ന് അറ്റോയ് പ്രസിഡന്റ് പികെ അനീഷ് കുമാര്‍പറഞ്ഞു.

യോഗാ അധ്യാപകര്‍, പരിശീലന കേന്ദ്രം നടത്തിപ്പുകാര്‍ തുടങ്ങിയവരാണ്യോഗാ ടൂറില്‍ പങ്കെടുക്കുന്നത്. മികച്ച പ്രതികരണമാണ് ആദ്യ യോഗാ പര്യടനത്തിന്റെ രജിസ്ട്രേഷന് ലഭിച്ചതെന്നും ,ഇത് സൂചിപ്പിക്കുന്നത് കേരളം ടൂറിസത്തിനു യോഗയുടെ പ്രചാരത്തിലൂടെ മികച്ച വരുമാനം നേടാനാകുമെന്നതാണെന്നും അറ്റോയി ട്രെഷറർ പി.എസ്. ചന്ദ്രസേനൻ പറഞ്ഞു. അമേരിക്ക, ജര്‍മനി,യുകെ, സ്പെയിന്‍,സിംഗപ്പൂര്‍,പോളണ്ട്,ഓസ്ട്രേലിയ
തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള യോഗാ പ്രോഫഷണലുകള്‍ പര്യടനത്തിനെത്തും.

14 ന് രാവിലെ ഒമ്പതിന് കോവളം ലീലാ റാവിസില്‍ കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് യെശോ നായിക് യോഗാ പര്യടനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനും ചടങ്ങില്‍ പങ്കെടുക്കും.തുടര്‍ന്ന് രാജ്യാന്തര യോഗാ സമ്മേളനം ചേരും. ഇന്ത്യയിലെ ഏറ്റവും പ്രശസ്ത യോഗാ വിദഗ്ധര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. അന്ന് വൈകിട്ട്സാംസ്‌കാരിക വിരുന്ന് നടക്കും.
ജൂണ്‍ 15ന് സംഘം ശിവാനന്ദ ആശ്രമത്തിലേക്ക് പോകും. ചര്‍ച്ചകള്‍ക്ക് ശേഷം സംഘം കന്യാകുമാരിയിലേക്ക്. വിവേകാനന്ദ ആശ്രമം അടക്കം സന്ദര്‍ശിക്കുന്ന സംഘം അന്ന് തന്നെ തിരുവനന്തപുരത്തിന് തിരിക്കും.ജൂണ്‍ 16ന് രാവിലെ ചടയമംഗലം ജടായുപ്പാറയിലേക്കാണ് യാത്ര. ഇവിടെ യോഗാഭ്യാസത്തിനു ശേഷം ഉച്ചഭക്ഷണം.തുടര്‍ന്ന് കൊല്ലത്തേക്ക്.ജൂണ്‍ 17ന് സംഘത്തിന്റെ യാത്ര ആറന്മുളയിലേക്കാണ്. വൈകിട്ടോടെ യോഗാപര്യടനം കുമരകത്തെത്തും.ജൂണ്‍ 18ന് രാവിലെ കുമരകത്ത് കായല്‍ സവാരിക്ക് ശേഷം മൂന്നാറിലേക്ക്പോകും.ജൂണ്‍ 19ന് മുനിയറകള്‍ കാണും.തിരികെ മൂന്നാറില്‍ താമസം. ജൂണ്‍ 20ന് സംഘംകൊച്ചിയിലേക്ക്.കൊച്ചിയിലെ ചരിത്ര പ്രധാന സ്ഥലങ്ങളുംവിനോദ സഞ്ചാര കേന്ദ്രങ്ങളും സംഘം കാണും.രാജ്യാന്തര യോഗാ ദിനമായ ജൂണ്‍ 21ന് വിശാല യോഗാ പ്രദര്‍ശനം.തുടര്‍ന്ന് മട്ടാഞ്ചേരി,ഫോര്‍ട്ട് കൊച്ചി പ്രദേശങ്ങളിലെ ചരിത്ര സ്മാരകങ്ങള്‍ കാണും.പര്യടന സംഘത്തിനു രാത്രി അറ്റോയ് അത്താഴവിരുന്നു നല്‍കും.എല്ലാ ദിവസവും രാവിലെ യോഗാഭ്യാസമുണ്ടാകും.