അമേരിക്കയെ കൂടുതൽ മാന്യമായി പരിഗണിക്കാമെങ്കിൽ 2015 ലെ പാരീസ് കാലാവസ്ഥ കരാറിലേക്ക് മടങ്ങി വരാമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

വാഷിംഗ്ടൺ:അമേരിക്കയെ കൂടുതൽ മാന്യമായി പരിഗണിക്കാമെങ്കിൽ 2015 ലെ പാരീസ് കാലാവസ്ഥ കരാറിലേക്ക് മടങ്ങി വരാമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അമേരിക്കക്കു ഇതൊരു മോശം കരാർ ആയിരുന്നുവെന്ന് കഴിഞ്ഞ ജൂണിൽ ഇതിൽ നിന്നും വിട്ട് പോകുമ്പോൾ പറഞ്ഞത് ട്രംപ് വീണ്ടും ആവർത്തിച്ചു. എന്നാൽ കരാറിനോട് അപ്പാടെ എതിർപ്പില്ല. “അതിനാൽ നമുക്ക് അതിലേക്ക് തിരിച്ചുപോകാമെന്നു കരുതാം” ട്രംപ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

യു എസ് പിന്മാറുമ്പോൾ ഫലത്തിൽ കാരാറിൽ നിന്നും വിട്ടു നിൽക്കുന്ന ഏക ലോക രാഷ്ട്രമായി അത് മാറും. ഒരു സുപ്രധാന ആഗോള വെല്ലുവിളിയിൽ നിന്ന് അമേരിക്ക പിൻവലിയുന്നതു അമേരിക്കൻ നേതൃത്വത്തിന്റെ വലിച്ചെറിയലായി ആക്ഷേപിക്കപ്പെട്ടിരുന്നു.

പാരീസ് ഉടമ്പടി വ്യവസായവത്കരണ കാലത്തിനും മുൻമ്പുള്ള 2 ഡിഗ്രി സെൽഷിയസ്സിലേക്ക് ആഗോള താപന വർധനയെ തടഞ്ഞു നിർത്താൻ ലോക രാജ്യങ്ങളെ ബാദ്ധ്യസ്ഥമാക്കുന്നു; കൂടുതൽ കടുത്ത ലക്ഷ്യമായ 1.5 സെൽഷ്യസിലേക്ക് ലക്ഷ്യമിടാനും. അമേരിക്ക കരാറിൽ നിന്നും വിട്ടു നിന്നാൽ ഈ ലക്ഷ്യം എത്തി ചേരാനാവില്ല