[slick_weather]
06
December 2018

കണ്ണൂര്‍ കൂട്ടബലാത്സംഗക്കേസിലെ പെൺകുട്ടി പഠിക്കുന്ന സ്കൂളിലെ മറ്റൊരു വിദ്യാ‍ർത്ഥിനി കൂടി പീഡനത്തിനിരയായി

കണ്ണൂര്‍: പറശ്ശിനിക്കടവ് കൂട്ടബലാത്സംഗക്കേസിലെ പെൺകുട്ടി പഠിക്കുന്ന സ്കൂളിലെ മറ്റൊരു വിദ്യാ‍ർത്ഥിനി കൂടി പീഡനത്തിനിരയായി. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട കൊളച്ചേരി സ്വദേശി ആദർശുമായി പെൺകുട്ടി പ്രണയത്തിലായിരുന്നു. ഇയാൾ കണ്ണൂരിൽ വെച്ച് പീഡിപ്പിച്ചെന്നാണ് പെൺകുട്ടിയുടെ മൊഴി. പരാതിയുടെ അടിസ്ഥാനത്തിൽ ആദർശിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഈ കേസിന് പറശ്ശിനിക്കടവ് പീഡനക്കേസുമായി ബന്ധമില്ലെന്നാണ് പൊലീസ് പറയുന്നത്.

അതേസമയം പറശ്ശിനിക്കടവ് കൂട്ടബലാത്സംഗക്കേസില്‍ പെണ്‍കുട്ടിയുടെ അച്ഛനടക്കം ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. നേരത്തേ 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആകെ 19 പേരെ പ്രതിചേര്‍ത്താണ് പ്രതിപട്ടിക തയ്യാറാക്കിയിരിക്കുന്നത്.

അഞ്ജന എന്ന പേരില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി പെണ്‍കുട്ടിയുമായി അടുപ്പം ഉണ്ടാക്കിയ സംഘം അഞ്ജനയുടെ സഹോദരന്‍ എന്ന പേരിലും പെണ്‍കുട്ടിയുമായി ബന്ധമുണ്ടാക്കുകയായിരുന്നു. പരിചയപ്പെട്ട ആളെ തേടി പെണ്‍കുട്ടി പറശ്ശിനിക്കടവില്‍ എത്തിയപ്പോള്‍ ലോഡ്ജില്‍ എത്തിച്ച് കൂട്ട ബലാല്‍സംഗം ചെയ്യുകയായിരുന്നു