[slick_weather]
14
September 2018

രാഷ്ട്രപതിയുടെ മെഡല്‍ നേടിയ പെണ്‍കുട്ടി ഹരിയാനയില്‍ കൂട്ട ബലാത്സംഗത്തിനിരയായി.

ന്യുഡൽഹി: സിബിഎസ്ഇ പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് കരസ്ഥമാക്കിയതിന് രാഷ്ട്രപതിയുടെ മെഡല്‍ നേടിയ പെണ്‍കുട്ടി ഹരിയാനയില്‍ കൂട്ട ബലാത്സംഗത്തിനിരയായി.

മഹേന്ദ്രഗഡില്‍ നിന്നുള്ള ബിരുദ വിദ്യാര്‍ഥിനിയെ മൂന്നുപേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കുകായിരുന്നു. ഹരിയാനയിലെ രേവാരി ജില്ലയിലെ കോച്ചിങ് സെന്ററിലേയ്ക്ക് പോകാന്‍ ബസ് കാത്തുനിന്ന പെണ്‍കുട്ടിയാണ് ബലാത്സംഗത്തിനിരയായതെന്ന് പൊലീസ് വ്യക്തമാക്കി.

ബലാത്സംഗത്തിന് ശേഷം കുട്ടിയെ ബസ് സ്‌റ്റോപ്പില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞതായും പൊലിസ് കൂട്ടിച്ചേര്‍ത്തു. കേസില്‍ എഫ്‌ഐആര്‍ ചുമത്താന്‍ പൊലീസ് തയ്യാറായിരുന്നില്ലെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വെളിപ്പെടുത്തി.