[slick_weather]
25
April 2018

ആശുപത്രിയിലേക്ക് പോയ ഗര്‍ഭിണിയെ നാല് പേര്‍ ചേര്‍ന്ന് കൂട്ട ബലാത്സംഗത്തിനിരയാക്കി.

ലഖ്‌നൗ: ആശുപത്രിയിലേക്ക് പോയ ഗര്‍ഭിണിയെ നാല് പേര്‍ ചേര്‍ന്ന് കൂട്ട ബലാത്സംഗത്തിനിരയാക്കി. ലഖ്‌നൗവിലെ മോഹന്‍ലാല്‍ഗഞ്ചിലാണ് സംഭവം. യുവാക്കള്‍ കരുതിക്കൂട്ടി യുവതിയെ പീഡിപ്പിക്കുകയായിരുന്നു. റോഡില്‍ നിന്നും വലിച്ചിഴയ്ച്ച്‌ കൊണ്ടുപോയാണ് പീഡിപ്പിച്ചത്. ബോധരഹിതയായതോടെ പ്രതികള്‍ യുവതിയെ ഉപേക്ഷിച്ചു പോയി. അവശയായ നിലയില്‍ യുവതിയെ കണ്ടെത്തിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്.ഉത്തര്‍പ്രദേശില്‍ ക്രൂര പീഡനങ്ങള്‍ തുടര്‍ക്കഥയാകുകയാണ്