സിനിമ ഷൂട്ടിങ് ലൊക്കേഷനുകളിൽ ഇടനിലക്കാർ വഴി വിറ്റിരുന്ന ഏഴ് കിലോ കഞ്ചാവുമായി മൂവർ സംഘം പിടിയിൽ

കൊച്ചി: നഗരമധ്യത്തിൽ വില്പനയ്ക്കായി എത്തിച്ച ഏഴ് കിലോ കഞ്ചാവുമായി മൂവർ സംഘം പിടിയിലായി .നഗരത്തിലും പരിസര പ്രദേശങ്ങളിലും വെച്ച് നടത്തപ്പെടുന്ന സിനിമാ,സീരിയൽ ഷൂട്ടിങ്ങ് ലൊകേഷനുകളിലെ ലഹരി ഉപയോഗത്തെ കുറിച്ച് സിറ്റി
പോലീസ് കമ്മീഷണർഎം പി ദിനേശിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് ഷാഡോ
പോലീസ് രണ്ടാഴ്ച്ച കാലത്തോളമായി നടത്തിയ നിരീക്ഷണത്തെ തുടർന്ന് നടത്തിയ
തിരച്ചിലിൽ നഗരത്തിലെ സിനിമാ ,സീരിയൽ ഷൂട്ടിങ്ങ് ലോകേഷനുകളിലേയ്ക്ക്
വിതരണം ചെയ്യാൻ എത്തിച്ച ഏഴ് കിലോ കഞ്ചാവു മൂന്ന് പേര്
പിടിയിലായി.

വയനാട് കല്പറ്റ സ്വദേശികളായ ഇജാസ് (29), നൗഷീർ (26), ചേർത്തല

അരീപ്പറമ്പ് സ്വദേശി അനസ് (25) എന്നിവരാണ് കണ്ടെയ്നർ റോഡിൽ വെച്ച്
ഷാഡോ പോലീസിന്റെ പിടിയിൽ അകപ്പെട്ടത്, ഒറീസയിൽ നിന്നും കേരളത്തിലേക്ക്
വൻതോതിൽ കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ കണ്ണികളാണ് മൂന്ന് പേരും,
പോലീസ് സാനിധ്യം കുറവായ ആന്ധ്ര, ഓഡീഷ അതിർത്തി ജില്ലയായ റായഗഡയിലെ
മട്ടികോണ, ലക്ഷ്മിപൂർ, കണ്ടേ ശു തുടങ്ങിയ വനപ്രദേശ ഗ്രാമങ്ങളിൽ

മാവോയിസ്റ്റ് പിന്തുണയോടെ കൃഷി ചെയ്യപ്പെടുന്ന കഞ്ചാവ്

ഇടനിലക്കാരില്ലാതെ കൃഷിക്കാരിൽ നിന്നും നേരിട്ടായിരുന്നു ഇവർ
ശേഖരിച്ചിരുന്നത്, ഗായഗഡയിൽ നിന്നും ബസ് മാർഗം വിശാഖപട്ടണത്ത് എത്തിച്ച
ശേഷം പോലീസ് ചെക്കിങ്ങ് ഒഴിവാക്കുന്നതിനായി അവിടെ നിന്നും
കേരളത്തിലേക്കുള്ള കാർ ട്രയിലറുകളിൽ സഞ്ചരിച്ച് ആയിരുന്നു ഇവർ
നഗരത്തിലേക്ക് കഞ്ചാവ് എത്തിച്ചിരുന്നത് . മൂന്ന് മാസത്തിനിടയിൽ ഇത്തരത്തിൽ
എഴു പ്രാവശ്യം ഹാഷിഷും, കഞ്ചാവും, അടക്കമുള്ള ലഹരി വസ്തുക്കൾ
നഗരത്തിലേക്ക് എത്തിച്ചതായി പ്രതികൾ പറഞ്ഞു.

കിലോഗ്രാമിന് നാലായിരം രൂപയ്ക്ക് ലഭിക്കുന്ന ശീലാവതി ഇനത്തിൽപ്പെട്ട കഞ്ചാവ്, ഇടുക്കി ഗോൾഡ് എന്ന പേരിൽ കിലോയ്ക്ക് ഇരുപതിനായിരം രൂപയ്ക്കായി രുന്നു ഇവർ ഷൂട്ടിങ്ങ്ലൊക്കേഷനുകളിൽ ഇടനിലക്കാർ വഴി വിറ്റഴിച്ചിരുന്നത്.പ്രതികളിൽ ഒരാളായ അനസ് എർണാകുളം നോർത്ത് റയിൽവേ സ്റ്റേഷനു സമീപം നടത്തുന്ന കാറ്ററിങ്ങ് സ്ഥാപനത്തിന്റെ മറവിൽ ആയിരുന്നു ഇവർ ഷൂട്ടിങ്ങ് ലോ കേഷനുകളിലേക്ക്

കഞ്ചാവ് എത്തിച്ചിരുന്നത്, ഇവർക്ക് കഞ്ചാവ് നൽകുന്ന റയഗഡയിലുള്ള
സ്ത്രീയുടേയും, ഇവരുമായി ബന്ധപ്പെട്ട സിനിമാ ,സീരിയിൽ ഷൂട്ടിങ്ങ്
രംഗത്തുള്ളവരുടെ വിവരങ്ങൾ ശേഖരിച്ച് വരുന്നതായി ഡപ്യൂട്ടി പോലീസ്
കമ്മീഷണർ കറുപ്പസ്വാമി അറി യിച്ചു.
എൺപതുകളുടെ അവസാനത്തോടെ പോലീസ്, എക്സെസ് പരിശോദനകൾ
ശക്തമാക്കിയതിനാൽ ഇടുക്കിയിൽ നിന്നും ഒറീസയിലേക്ക് പാലായനം ചെയ്യ്ത
കഞ്ചാവ് കൃഷിക്കാർ ഭൂമി പാട്ടത്തിനെടുത്ത് മാവോയിസ്റ്റുകളുടെ സായുധ
പിൻതുണയേടെയാണ് കഞ്ചാവ് കൃഷിനടത്തുന്നത്. കേരളത്തിൽ നിന്നും സ്ത്രീകൾ
അടക്കമുള്ളവർ വന്ന് കഞ്ചാവ് മൊത്തമായി വാങ്ങി പോകാറുണ്ടെന്ന്
പിടിയിലായവർ പറഞ്ഞു. ക്രൈം ഡിറ്റാച്ച്മെന്റ് എ സി പി ബിജി ജോർജിന്റെ
നേതൃപ്തത്തിൽ ഷാഡോ എസ് ഐ ഹണി കെ ദാസ്, മുളവുകാട് എസ് ഐ ശ്യാംകുമാർ, എ
എസ് ഐ നിസാർ, സി പി ഒ മാരായ ഹരി മോൻ, അഫ്സൽ, വിനോദ്, ജയരാജ്, സാനുമോൻ,
വിശാൽ, സന്ദീപ്, യൂസഫ്, ഷാജിമോൻ, രാഹുൽ, രജ്ഞിത്ത്,സനോജ് എന്നിവർ
ചേർന്നാണ് പ്രതികളെ പിടികൂടിയത്.