[slick_weather]
17
March 2019

മുന്‍ പിഎസ്‌സി ചെയര്‍മാനും വൈസ് ചാൻസലറുമായ കെ.എസ് രാധാകൃഷ്ണന്‍ ബി.ജെ.പി യില്‍ ചേര്‍ന്നു

ന്യുഡൽഹി:മുന്‍ പിഎസ്‌സി ചെയര്‍മാനും വൈസ് ചാൻസലറുമായ കെ.എസ് രാധാകൃഷ്ണന്‍ ബി.ജെ.പി യില്‍ ചേര്‍ന്നു. ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്തെത്തി ദേശീയ അധ്യക്ഷന്‍ അമിത് ഷായില്‍ നിന്നാണ് അംഗത്വം സ്വീകരിച്ചത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃപാടവമാണ് താന്‍ ബിജെപിയിലേക്ക് വരാന്‍ കാരണമെന്നും കോണ്‍ഗ്രസില്‍ നിലനില്‍ക്കുന്നത് കുടുംബാധിപത്യവും നേതൃത്വമില്ലായ്മയുമാണെന്നും കെ എസ് രാധാകൃഷ്ണന്‍ പറഞ്ഞു.

സര്‍ക്കാര്‍ ഉദ്യോഗസ്ഥനായതിനു ശേഷം താന്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയിലും അംഗമായിരുന്നില്ല. കോണ്‍ഗ്രസിന്റെ സഹയാത്രികന്‍ മാത്രമായിരുന്നു. ഇന്ത്യക്ക് നരേന്ദ്രമോദി നല്‍കിക്കൊണ്ടിരിക്കുന്ന നേതൃത്വ മഹത്വമാണ് തന്നെ ബിജെപിയിലേക്ക് ആകര്‍ഷിച്ചത്.എറണാകുളം മഹാരാജാസ് കോളേജിൽ ഫിലോസഫി അധ്യാപകനായിരുന്നു ഡോ .കെ എസ് രാധാകൃഷ്ണൻ .