[slick_weather]
21
August 2018

മുന്‍ ലോക്‌സഭാ സ്പീക്കർ സോമനാഥ് ചാറ്റര്‍ജിയുടെ ആരോഗ്യനില ഗുരുതരാവസ്ഥയിൽ

കൊല്‍ക്കത്ത: മുന്‍ ലോക്‌സഭാ സ്പീക്കർ സോമനാഥ് ചാറ്റര്‍ജിയുടെ ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഒരു കാലത്ത് സിപിഎം നേതാവായിരുന്നു .

ശ്വാസതടസം വര്‍ദ്ധിച്ചതിനെത്തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ പിന്നീട് ആരോഗ്യസ്ഥിതി കൂടുതല്‍ ഗുരുതരമാവുകയായിരുന്നു.തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയ അദ്ദേഹത്തിന് ഡയാലിസിസ് നടത്തിയതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

കഴിഞ്ഞമാസം അവസാനത്തോടെ മസ്തിഷ്‌കാഘാതത്തെത്തുടര്‍ന്ന് ചാറ്റര്‍ജി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യനില മെച്ചപ്പെട്ടതിനെത്തുടര്‍ന്ന് കുറച്ച് ദിവസം മുമ്പാണ് അദ്ദേഹത്തെ വീട്ടിലെത്തിച്ചത്.