[slick_weather]
22
December 2018

സർക്കാരിനു വരുമാനം ഉണ്ടാക്കാൻ പി.സി ജോർജ് എംഎൽഎ ഫ്രീ ഉപദേശം ;വന്യ മൃഗങ്ങളെ കൊന്ന് ഇറച്ചിയാക്കി വനംവകുപ്പ് വിൽക്കണം

കുമളി: വന്യ മൃഗങ്ങളെ കൊന്ന് ഇറച്ചിയാക്കി വനംവകുപ്പ് വിൽക്കണമെന്ന് പി.സി ജോർജ് എംഎൽഎ. ഇതോടെ ഖജനാവിലേക്ക് അധികമായി വരുമാനമെത്തുകയും ജനവാസ കേന്ദ്രങ്ങളിലിറങ്ങി ശല്യമുണ്ടാക്കുന്ന മൃഗങ്ങളുടെ എണ്ണം കുറയുകയും ചെയ്യുമെന്നും പി.സി ജോർജ് പറഞ്ഞു. പെരിയാർ കടുവ സങ്കേതത്തിന്‍റെ നാൽപ്പതാം വാർഷികാഘോഷ ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു പി.സി ജോർജ്.

വനം മന്ത്രിയും ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥരും വേദിയിലുണ്ടായിരുന്നു. എന്നാൽ നിലവിലുള്ള വന നിയമങ്ങൾ പ്രകാരം വനത്തിനുള്ളിലുള്ള മൃഗങ്ങളെ കൊല്ലാനാവില്ലെന്ന് വനം മന്ത്രി കെ.രാജു പ്രതികരിച്ചു. മൃഗങ്ങൾ ജനവാസ കേന്ദ്രങ്ങളിലിറങ്ങി ശല്യമുണ്ടാക്കുന്നത് നിയന്ത്രിക്കാൻ സർക്കാർ നടപടി തുടങ്ങിയിട്ടുണ്ട്.

കേന്ദ്രസർക്കാരിന്‍റെ അനുമതിയോടെയായിരിക്കും ഇത് നടപ്പാക്കുക. മറ്റ് സംസ്ഥാനങ്ങൾ ചെയ്ത മാതൃകയായിരിക്കും ഇതിലും പിന്തുടരുക. സംസ്ഥാനത്തുട നീളം ആദിവാസി വിഭാഗത്തിൽപ്പെട്ട 500 പേരെ വനം വകുപ്പ് വാച്ചർമാരായി നിയമിക്കുമെന്നും പിഎസ്‌സി വഴിയായിരിക്കും നിയമനമെന്നും മന്ത്രി പറഞ്ഞു.