[slick_weather]
16
December 2017

മത്സ്യത്തൊഴിലാളികളുടെ എട്ട്, ഒമ്പത് ക്ലാസുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് സൈക്കിള്‍

കൊച്ചി: മത്സ്യത്തൊഴിലാളികളുടെ എട്ട്, ഒമ്പത് ക്ലാസുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് സൈക്കിള്‍ നല്‍കുന്ന പദ്ധതിയുടെ ജില്ലയിലെ ഉദ്ഘാടനം ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ പൂത്തോട്ട കെ.പി.എം വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിനു സമീപം നിര്‍മാല്യം ഓഡിറ്റോറിയത്തില്‍ ഒക്‌ടോബര്‍ 26 വൈകിട്ട് മൂന്നിന് നിര്‍വഹിക്കും. എംഎല്‍എ അഡ്വ.എം.സ്വരാജ് ~അധ്യക്ഷത വഹിക്കും.

എംഎല്‍എ ജോണ്‍ ഫെര്‍ണാണ്ടസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനല്‍ തുടങ്ങിയവര്‍ മുഖ്യാതിഥികളായിരിക്കും. കെ എസ് സിഎഡിസി മാനേജിങ് ഡയറക്ടര്‍ ഡോക്ടര്‍ അമ്പാടി റിപ്പോര്‍ട്ട് അവതരിപ്പിക്കും. മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയ സോമന്‍, ഉദയംപേരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണ്‍ ജേക്കബ,് ജില്ലാ പഞ്ചായത്ത് മെമ്പര്‍ എ പി സുഭാഷ,് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, മത്സ്യതൊഴിലാളി യൂണിയന്‍ പ്രതിനിധികള്‍, വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ സംസാരിക്കും. ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ ഡോക്ടര്‍ ലൈല ബീവി, ഡെപ്യൂട്ടി ഡയറക്ടര്‍ എസ് മഹേഷ് തുടങ്ങിയവര്‍ പങ്കെടുക്കും.
മത്സ്യത്തൊഴിലാളി പെന്‍ഷന്‍ ലഭിക്കുന്നവര്‍ മരണപ്പെട്ടാല്‍ ആശ്രിതര്‍ വിവരം അറിയിക്കണം

കൊച്ചി: മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് മുഖേന നല്‍കി വരുന്ന മത്സ്യത്തൊഴിലാളി പെന്‍ഷന്‍, അനുബന്ധത്തൊഴിലാളി പെന്‍ഷര്‍, വിധവാ പെന്‍ഷന്‍ എന്നിവ ലഭിക്കുന്നവര്‍ മരണപ്പെട്ടാല്‍ അവരുടെ ആശ്രിതര്‍ വിവരം ബന്ധപ്പെട്ട ഫിഷറീസ് ഓഫീസുകളില്‍ അറിയിക്കണമെന്ന് മത്സ്യത്തൊഴിലാളി ക്ഷേമനിധിബോര്‍ഡ് കമ്മീഷണര്‍ പറഞ്ഞു. പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്ക് കുടിശികയായ പെന്‍ഷന്‍ തുക ലഭിക്കുന്നതിന് ബന്ധപ്പെട്ട രേഖകള്‍ സഹിതം അപേക്ഷ സമര്‍പ്പിക്കണം.