[slick_weather]
04
February 2019

പ്രഥമ കാർഗിൽ പ്രിമിയർ ലീഗ് ക്രിക്കറ്റ് ടൂർണ്ണമെന്റ് – കാർഗിൽ ഫൈറ്റേർസ് ജേതാക്കൾ

ദുബായ്: ഷാർജ അൽ ബത്തായ ക്രിക്കറ്റ് ഗ്രൗണ്ടിൽ വെച്ചു നടന്ന കാർഗിൽ ലീഗ് പ്രിമിയർ ലീഗ് ക്രിക്കറ്റ് ടൂർണ്ണമെന്റിൽ കാർഗിൽ ഫൈറ്റേർസ് ജേതാക്കളായി.അവേശകരമായ ഫൈനലിൽ സഹദ് കാർഗിൽ നയിച്ച കാർഗിൽ ടൈഗേർസിനെ 3 റൺസിന് പരാജയപ്പെടുത്തിയാണ് ഷാഹിൻ കാർഗിൽ നയിച്ച കാർഗിൽ ഫൈറ്റെർസ് ജേതാക്കളായത്.

ഫൈനലിൽ കാർഗിൽ ഫൈറ്റേഴ്സിന്റെ ഇർഫാദ് കളിയിലെയും ടൂര്ണമെന്റിലെയും താരമായി തിരഞ്ഞെടുക്കപ്പെട്ടു. ടൂർണമെന്റിലെ മികച്ച ബാറ്റ്‌സ്മാനായി ടി കെ മൊയ്‌ദു ആലൂരിനെ തിരഞ്ഞെടുത്തു, മികച്ച ബൗളറായി സബാദ് കാർഗിലിനെയും തിരഞ്ഞെടുത്തു.

ടൂർണമെന്റിലെ മികച്ച ക്യാച്ചിനുള്ള അവാർഡിന് താജു ആലൂർ അർഹനായി. വിജയികൾക്കുള്ള ട്രോഫികൾ സംഘാടക സമിതി ചെയർമാൻ ഇക്ബാൽ ആലൂർ, കൺവീനർ സമീർ ബാലനടുക്കം, ഫൈനാൻസ് കൺട്രോളർ ഹാഷിം ബെള്ളിപ്പാടി, അൽ അമീൻ പ്രസിഡന്റ് റൗഫ് മുസ്ലിയാർ നഗർ, ജനറൽ സെക്രട്ടറി ലിയാസ് മുസ്ലിയാർ നഗർ , നിതു കാർഗിൽ, ഫാറൂഖ് കാർഗിൽ, കുണിയേരി മുഹമ്മദ്, സഹദ് കാർഗിൽ, ഷാഹിൻ കാർഗിൽ അഷ്റഫ് കാർഗിൽ , ബഷീർ നുസ്രത്ത് നഗർ ,ആലൂർ പ്രീമിയർ ലീഗ് കമ്മിറ്റി ചെയർമാൻ എ ടി അബ്ദുൽ ഖാദർ ,കൺവീനർ എ.ടി.എം , ജാഫർ കെ കെ , ബാത്ഷാ പുത്തൂർ,സാക്കി ഉദുമ, മനാഫ് ചൂരി എന്നിവർ വിതരണം ചെയ്തു. ഉച്ചയ്ക്ക് 2 മണിക്ക് നടന്ന ഉത്‌ഘാടന ചടങ്ങ് ചെയർമാൻ ഇക്ബാൽ ആലൂരും കൺവീനർ സമീർ ബാലനടുക്കം എന്നിവർ സംയുക്തമായി നിർവ്വഹിച്ചു,ഫൈനാൻസ് കൺട്രോളർ ഹാഷിം ബെള്ളിപ്പാടി ടീം ക്യാപ്റ്റൻമാരായ ഫാറൂഖ് കാർഗിൽ ,സഹദ്കാർഗിൽ, കുണിയേരി മുഹമ്മദ് , ഷാഹിൻ കാർഗിൽ തുടങ്ങിയവർ നേതൃത്വം നൽകി.

പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണ്ണ മെന്റിൽ പങ്കെടുക്കാൻ നാട്ടിൽ നിന്നെത്തിയ അബ്ദുല്ല ബസ്റ്റാന്റ് , ഇർഫാദ് കാർഗിൽ,ചെബു ബസ്റ്റാന്റ്,ഫസൽ റഹിമാൻ , ജെസി,ആസിഫ് ആലൂർ എന്നിവരെ സമാപന പരിപാടിയിൽ കാർഗിൽ പ്രീമിയർ ലീഗ് മനേജ്മെന്റ് അനുമോദിച്ചു.കാർഗിൽ പ്രീമിയർ ലീഗ് ടൂർണ്ണമെന്റിൽ സഹകരിച്ച എല്ലാവർക്കും മനേജ്മെന്റ് നന്ദി രേഖപ്പെടുത്തി. ടൂർണ്ണമെന്റിലെ ഒരോ കളിയും അതാത് സമയം കാണികളിൽ എത്തിക്കുന്നതിൽ കാർഗിൽ പ്രീമിയർ ലീഗ് മനേജ്മെന്റിനെ സഹായിച്ച ആസിഫ് ആലൂർ, റഫീഖ് എ.ടി. , കബീർ എ എം , മൊയ്തീൻ ടി.എ , മഹ്സൂക്ക് ആലൂർ എന്നിവരെയും തട്ട്കട നടത്തിയ മൊയ്തു മൂലടുക്കത്തെയും പ്രത്യേകം അനുമോദിച്ചു.