ഇന്ത്യയുടെ ആദ്യത്തെ ബുള്ളറ്റ് തീവണ്ടി 2022 ആഗസ്റ്റ് 15 മുതൽ

ന്യുഡൽഹി:ഇന്ത്യയുടെ ആദ്യത്തെ ബുള്ളറ്റ് തീവണ്ടി 2022 ആഗസ്റ്റ് 15 മുതൽ ഓടി തുടങ്ങുമെന്ന് ഔദ്യോഗിക വൃത്തങ്ങളിൽ നിന്നും അറിയാൻ കഴിഞ്ഞു.ഇനി എട്ടു വർഷവും 11 മാസവും കൂടി കഴിഞ്ഞാൽ ഇന്ത്യയുടെ ആദ്യത്തെ ബുള്ളറ്റ് തീവണ്ടി പാലത്തിലൂടെ ഓടും .ജപ്പാന്റെ സഹകരണത്തോടെയായിരിക്കും ബുള്ളന്റെ തീവണ്ടി എന്ന പദ്ധതി നടപ്പിലാക്കുക .ജപ്പാൻ ഈ പദ്ധതിക്കു വേണ്ടി ചെലവാകുന്ന തുകയുടെ 85 ശതമാനം തുക മൃദുവായ്പ നൽകുമെന്ന് ഉറപ്പു നൽകിയിട്ടുണ്ട് .

ഗുജറാത്തിലെ അഹമ്മദാബാദിൽ നിന്നുംമുബൈയിലേക്കാണ് ബുള്ളറ്റ് തീവണ്ടി .ഇന്ത്യയുടെ ജനകീയ റെയിൽവെ സംവിധാനം ആധുനികവത്കരിക്കുകയാണ് പ്രധാനമന്ത്രി മോഡി ലക്ഷ്യമിടുന്നത്.ഹൈ സ്പീഡ് റെയിൽ നെറ്റ് വർക്ക് ശൃംഖല സ്ഥാപിക്കും .എട്ട് മണിക്കൂർ സമയം ലാഭിക്കാൻ കഴിയും .അഹമ്മദാബാദും മുബൈയും തമ്മിലുള്ള ദൈർഘ്യം മൂന്നര മണിക്കൂറായി കുറക്കാൻ കഴിയുമെന്നതാണ് ബുള്ളറ്റ് തീവണ്ടിയുടെ പ്രധാന ആകർഷണം .750 യാത്രക്കാർക്ക് യാത്ര ചെയ്യാം ഒരു മണിക്കൂറിൽ നൂറു മെയിൽ വേഗത ഈ തീവണ്ടിക്കുണ്ടാവുമെന്നാണ് പറയുന്നത്.