[slick_weather]
16
September 2018

ബഗ്‌രി മാര്‍ക്കറ്റിലുണ്ടായ അഗ്നിബാധയില്‍ വന്‍ നാശനഷ്ടം

കൊല്‍ക്കത്ത: ബഗ്‌രി മാര്‍ക്കറ്റിലുണ്ടായ അഗ്നിബാധയില്‍ വന്‍ നാശനഷ്ടം. ഇന്ന് (ഞായറാഴ്ച) രാവിലെ രണ്ടേ മുക്കാലോടെയാണ് മാര്‍ക്കറ്റിനുള്ളിൽ അഞ്ച് നില കെട്ടിടത്തിനാണ് തീ പിടിച്ചത്. മുപ്പതോളം അഗ്നിശമന സേനാംഗങ്ങളുടെ നേതൃത്വത്തില്‍ കെട്ടിടത്തിലെ തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. എന്നാല്‍ പ്രദേശത്താകെ കറുത്ത പുക നിറഞ്ഞിരിക്കുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാകുന്നുണ്ട്.
അപകടസമയത്ത് കെട്ടിടത്തിനുള്ളില്‍ ആരുമില്ലാതിരുന്നതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്. മറ്റ് കെട്ടിടങ്ങളിലേക്കും തീ പടരാതെ എത്രയും വേഗം തീ അണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.(ഫോട്ടോ കടപ്പാട് :സാക്ഷി )