[slick_weather]
09
December 2018

ഒറ്റപ്പെടലിന്റെ വേദനയിൽ രാത്രിയിലെ അപകടം .

അജി ചന്ദ്രശേഖർ

ഇരുപത്തിമൂന്നാമതു രാജ്യന്തര ചലച്ചിത്രമേളയുടെ രണ്ടാംദിനം അഭ്രപാളിയിലെ അനന്തസാധ്യതകൾ കൈമുതലാക്കിയ ദൃശ്യവിസ്മയങ്ങളുടെ മഹാപ്രവാഹമായി മാറി മത്സരചിത്രങ്ങൾ ഇന്നലെ അരങ്ങിലെത്തിയത്‌ .ഇന്നലെ പ്രദർശിപ്പിച്ച എല്ലാ ചിത്രങ്ങളും ഒന്നിനൊന്നു മെച്ചമായിരുന്നു .

എങ്കിലും ഞാൻ കണ്ടതിൽ ഒറ്റപ്പെടലിന്റെ നൊമ്പരമായി പ്രേക്ഷകമനസുകളിൽ കുടിയേറിയ നൈറ്റ് ആക്‌സിഡൻറ്റിനെ കുറിച്ചാകാം ആദ്യം . കഥാനായകൻ അപമാനിതനും ഏകാന്തജീവിതം നയിക്കുന്ന ഒരു വൃദ്ധൻ .

തടാകക്കരയിലെ വസതിയും പരിസരവും കണ്ടാൽത്തന്നെ അയാളുടെ മാനസികവ്യഥ വായിച്ചെടുക്കാം . അത്രയേറെ പൊരുത്തപെട്ടുനിൽകുന്ന ലൊക്കേഷനാണ് സംവിധായകൻ തെരഞ്ഞെടുത്തിരിക്കുന്നത് .തന്റെ ജീവിതത്തിലെ വർണ്ണങ്ങൾ തല്ലിക്കെടുത്തി കുടുംബം തകർത്ത നരാധമന്റെ കീഴിൽ പണിയെടുക്കേണ്ട ദുരവസ്ഥ നേരിടേണ്ടിവന്ന വൃദ്ധന്റെ മനസ്സിൽ പകയാളിക്കത്തുന്നു .

പരസ്പരം നേരിൽ കണ്ടതോടെ തോക്കുമെടുത് വില്ലന്റെ വീട് ലക്ഷ്യമാക്കി തന്റെ വാഹനത്തിൽ രാത്രി പുറപ്പെടുന്നു . ആ യാത്രയിൽ ഇരുചക്രവാഹനത്തിൽ ഘടിപ്പിച്ചിരുന്ന ട്രോളിയിൽ തട്ടി ഒരു പെൺകുട്ടി അപകടത്തിൽ പെടുന്നു .അവളെ വീട്ടിൽ കൊണ്ട് വന്നു പരിചരിക്കുന്നു .തന്നെകുറിച്ചു ഒന്നും വെളിപ്പെടുത്താതെ അവൾ അവിടെ കഴിയുന്നു .അവളുടെ സാമിപ്യം അയാളിൽ മാറ്റങ്ങൾ സൃഷ്ടിക്കുന്നു .വരണ്ടമനസിൽ പ്രണയത്തിന്റെ ചാറൽ .അവളെ കണ്ടില്ലായിരുന്നെങ്കിൽ അയാളൊരു കൊലപാതകിയായി തീർന്നേക്കുമായിരുന്നെന്നു വൃദ്ധൻ പെൺകുട്ടിയോട് തുറന്നു പറയുന്നു .

മറ്റാരുടെയും ശ്രദ്ധയിൽ പെടാതെ പരിചരിച്ചു സുഖപ്പെടുത്തുന്നു .അവളും ആ ജീവിതം ആസ്വദിച്ചു തുടരവേ പോലീസ് എത്തി അവളെ അറസ്റ്റു ചെയ്യുന്നു .ആനാട്ടിലെ ഒരു ജന്മിയെ വകവരുത്തിയ സംഘത്തിൽ ഉൾപെട്ടവളായിരുന്നു .പോലീസിനെക്കണ്ടു രക്ഷപ്പെടാൻ ശ്രമിക്കാതെ കീഴടങ്ങിയത് വൃദ്ധനെ രക്ഷിക്കാൻ കൂടിയായിരുന്നു .. വീണ്ടും ഏകാകിയായി തടാകത്തിലൂടെ ജീവിതയാത്രയുടെ മാറുകരയിലേക്ക് . സംവിധായകന്റെ കരവിരുത് 90 മിനിട്ടും അനുഭപ്പെടുന്നു .ഷോട്ടുകൾക്ക് ദൈർഘ്യമുണ്ടെങ്കിലും മടുപ്പ് ഇല്ലാതെ പ്രേക്ഷകനെ പിടിച്ചിരുത്തുന്നു . റ്റെമിർബെക് ബിർണസോവ് സംവിധാനം ചെയ്‌ത ഈ കിർഗിസ്ഥാനിയൻ ചിത്രം .