[slick_weather]
19
June 2018

ലോകകപ്പ് ഫുടബോൾ തുടങ്ങി ;ഗോൾ വർഷത്തോടെ റഷ്യ സൗദി അറേബിയയെ മുക്കി

മോസ്‌കോ: 21ാമത് ഫുട്‌ബോള്‍ ലോകകപ്പ് റഷ്യ- സൗദി അറേബ്യ മത്സരത്തോടെ തുടങ്ങി .അഞ്ച് ഗോളിന്‍റെ ജയവുമായി ഉദ്ഘാടന മത്സരത്തില്‍ റഷ്യ വൻ വിജയം കരസ്ഥമാക്കി . എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് സൗദി അറേബ്യയെ റഷ്യ തകർത്തത് .ഡെനിഷ് ചെറിഷേവിന്‍റെ ഇരട്ട ഗോള്‍ റഷ്യന്‍ കുതിപ്പിന് കരുത്തേകി. യൂറി ഗസിന്‍സ്കിയും സ്യൂബയുമാണ് മറ്റു ഗോള്‍ നേടിയവര്‍.ഉദ്‌ഘാടന മത്സരത്തിൽ ആതിഥേയ രാഷ്ട്രം തോറ്റിട്ടില്ലെന്ന പാരമ്പര്യമാണ് ജയത്തോടെ റഷ്യ സംരക്ഷിച്ചത് .ലോകറാങ്കിൽ സൗദി അറേബിയ റഷ്യയേക്കാൾ മുന്നിലാണെങ്കിലും സ്വന്തം കാണികളുടെ മുന്നിൽ കളിക്കുന്ന സാഹചര്യം റഷ്യയെ തുണച്ചു

കളി ആദ്യപകുതി അവസാനിച്ചപ്പോള്‍ റഷ്യ രണ്ടു ഗോളിനു മുന്നിലായിരുന്നു . യൂറി ഗസിന്‍കി. ഡെന്നീസ് ചെറിഷേവ് എന്നിവരാണ് ഗോള്‍ നേടിയത്. 12-ാം മിനുട്ടിലാണ് യൂറി ഗസിന്‍കി ആദ്യ ഗോള്‍ നേടിയത്. 43-ാം മിനുട്ടില്‍ പകരക്കാരനായിറങ്ങിയ ചെറിഷേവിൻ റഷ്യയുടെ രണ്ടാം ഗോൾ നേടി .വർണാഭമായ ചടങ്ങുകളോടെയാണ് നാലുവർഷത്തിലൊരിക്കൽ നടക്കുന്ന ലോകകപ്പ് ഫുടബോളിനു റഷ്യയിൽ തുടക്കമായത്