[slick_weather]
19
June 2018

ലോകം ഒരു പന്തിനു പിന്നാലെ ഉരുണ്ടു തുടങ്ങുമ്പോൾ കേരളത്തിലെ രാഷ്ട്രീയ നേതാക്കളുടെയും സിനിമാതാരങ്ങളുടെയും ഫേസ് ബുക്ക് പേജുകളിലൂടെ സഞ്ചരിക്കാം

കൊച്ചി:നമ്മുടെ രാഷ്ട്രീയ നേതാക്കളും സിനിമാതാരങ്ങളും തങ്ങൾക്ക് ലോകത്തോട് പറയാനുള്ള കാര്യങ്ങൾ പറയാനുള്ള മാധ്യമമാണ് പുതിയ കാലത്ത് ഫേസ് ബുക്കും ട്വിറ്ററും തുടങ്ങിയ സമൂഹ മാധ്യമങ്ങൾ.ലോകത്ത് ഇന്ന് ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്നത് റഷ്യയിൽ നടക്കുന്ന ലോകകപ്പ് ഫുട്‍ബോളാണ് .ലോകം റഷ്യയിലേക്കു ചുരുങ്ങിയിരിക്കുകയാണ് .ഈ സമയത്ത്കേരളത്തിലെ പ്രധാനപ്പെട്ട രാഷ്ട്രീയ നേതാക്കളുടെയും സിനിമാതാരങ്ങളുടെയും ഫേസ് ബുക്ക് പേജുകളിലൂടെ സഞ്ചരിക്കാം

.രാഷ്ട്രീയക്കാരിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ് ബുക്ക് പേജിന്റെ കവർ ഫോട്ടോ പന്തുമായി നിൽക്കുന്ന മുഖ്യമന്ത്രിയും മുന്നിൽ ഒരു കുട്ടിയുടെയും ചിത്രമാണ് .പ്രതിപക്ഷനേതാവ് നേതാവിന്റെ ഫേസ് ബുക്ക് പേജിൽ ലോകകപ്പിനെക്കുറിച്ച് പരാമർശമില്ല .സിപിഎം സംസ്ഥാന സെക്രട്ടറിയുടെയും സ്ഥിതി ഇതു തന്നെ.ഉമ്മൻ ചാണ്ടിയും ഇതിൽ നിന്നും വ്യത്യസ്തനല്ല .അതുതന്നെയാണ് വി ടി ബാലറാമിന്റെയും സ്ഥിതി .സിപിഐ നേതാക്കളായ കാനം രാജേന്ദ്രന്റെയും ,പന്ന്യൻ രവീന്ദ്രന്റെയും ഫേസ് ബുക്ക് പേജുകളിലും ലോകകപ്പിനെക്കുറിച്ച് പരാമർശിക്കുന്നില്ല

മലയാള സിനിമാതാരങ്ങളിൽ മോഹൻ ലാലും മമ്മൂട്ടിയും ലോകകപ്പിനെക്കുറിച്ച് മിണ്ടുന്നില്ല.ഒരുപക്ഷെ ഇവർക്കൊന്നും ഫുട്‍ബോളറിയാത്തതുകൊണ്ടായിരിക്കാം .അതേസമയം മലയാള സിനിമാതാരങ്ങളിൽ പൃഥ്വിരാജ് മാത്രമാണ് തന്റെ ഫേസ് ബുക്ക് പേജിൽ ലോകകപ്പ് ഫുടബോളിനെക്കുറിച്ച് പരാമർച്ചിട്ടുള്ളത് .പൃഥ്വിരാജിന്റെ ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെ:
“ലോകം ഒരു പന്തിനു പിന്നാലെ ഉരുണ്ടു തുടങ്ങി.­ ഇനി 32 നാൾ കളിക്കളത്തിലാണ് ലോകത്തിന്റെ കണ്ണും മനസും. ഭൂമിയുടെ ഒ­രു കോണിൽ ഒഴുകിവീണു കി­ടക്കുന്ന കേരളം എന്ന കുഞ്ഞു ദേശത്തിലും ആകാം­ക്ഷയുടെ കാൽപന്ത് ഉരു­ണ്ടു തുടങ്ങി.. കാത്തിരിപ്പിന്റെ നാല് വർഷങ്ങ­ൾ ആവേശത്തിന്റെ 32 ദിന­ങ്ങൾക്ക് വഴിമാറുന്നു. ബ്രസീലിയൻ ഫുട്ബോൾ ഭ്രാന്തന്മാരെപ്പോലും നിഷ്പ്രഭമാക്കിക്കൊണ്ട് കേരളത്തിന്റെ ഗ്രാമ ഗ്രാമാന്തരങ്ങളിൽ കാൽപന്തിന്റെ ആവേശം കരകവിഞ്ഞൊഴുകുന്നു. ഈ ആവേശത്തിന്റെ ഗോൾ മുഖത്ത് പുതിയൊരു ഫുട്ബോൾ മാമാങ്കം കൂടി ഉറവെടുക്കുകയാണ്, ഫുട്ബോൾ എന്ന വികാരത്തെ ഇതിവൃത്തമാക്കിക്കൊ­ണ്ട് പ്രശസ്ത ഫോട്ടോഗ്രാഫർ ജമേഷ് കോട്ടക്കൽ­ സംവിധാനം ചെയ്യുന്ന ബ്യൂട്ടിഫുൾ ഗെയിം എന്ന­ ചലച്ചിത്രം. ചിത്രത്തിന്റെ അണിയറ ചർച്ചകൾ പുരോഗമിക്കവേ, കാൽപന്തി­ന്റെ ആവേശം പങ്കിടാനും­ ലോകകപ്പിനെ വരവേൽക്കാനായി ജമേഷ് കോട്ടക്കലും സംഘവും തയ്യാറാക്കിയ ഹ്രസ്വചിത്രം കാണുക.

നിങ്ങളുടെ മനസിലും ആവേശത്തിന്റെ പന്തുരുളട്ടെ!”