[slick_weather]
31
August 2018

റഷ്യയിൽ ബെൽജിയം വിപ്ലവമായിരിക്കും നടക്കാൻ സാധ്യതയെന്ന് പ്രവചനം ;വീഡിയോ കാണുക

മോസ്കോ:Belgium are Favorites to Win World Cup 2018 റഷ്യയിൽ ബെൽജിയം വിപ്ലവമായിരിക്കും നടക്കാൻ സാധ്യതയെന്ന് പ്രവചനം .ഫൈനലിൽ ബെൽജിയം ഇംഗ്ലണ്ടിനെ തോൽപ്പിച്ച് ആദ്യമായി കിരീടത്തിൽ മുത്തമിടും . ബെൽജിയം ക്യാപ്റ്റൻ ഏഡൻ ഹസാർഡ് കപ്പുയർത്തും .

ആദ്യ സെമിയിൽ നാളെ ഫ്രാൻസും ബൽജിയവുമാണ് ഏറ്റുമുട്ടുന്നത് .ഇരുവരും തികഞ്ഞ വിജയപ്രതീക്ഷയിലാണ് . ഇരുവരും അയൽക്കാരാണ് .ഒപ്പം പരമ്പരാഗത വൈരികളും .അർജന്‍റീനയേയും ഉറുഗ്വായേയും തോൽപ്പിച്ചെത്തിയ ഫ്രഞ്ച് നിരയും ബ്രസീലിനെ കെട്ടുകെട്ടിച്ച ബൽജിയവും മികച്ച ഫോമിലുമാണ്. ചൊവ്വാഴ്ച രാത്രി ഇന്ത്യൻസമയം 11.30ന് സെന്‍റ് പീറ്റേഴ്സ്ബർഗിലാണ് മത്സരം.ഈ ലോകകപ്പിലെ കറുത്ത കുതിരകളായ ബെൽജിയം അപകടകാരികളാണ് .ഫ്രാൻസിനു സാധ്യതയുണ്ടെന്ന് പ്രവചിക്കുന്ന ഫുടബോൾ പണ്ഡിതർ ബെൽജിയത്തിന്റെ ശക്തി കുറച്ചു കാണുന്നില്ല .റഷ്യയിൽ ബെൽജിയം ലോകകപ്പ് നേടാനാണ് സാധ്യത .ഫ്രാൻസിനെ തോൽപ്പിച്ചാൽ ഫൈനലിൽ ക്രൊയേഷ്യയോ ഇംഗ്ലണ്ടിനെയോയായിരിക്കും ബെൽജിയത്തിനു നേരിടേണ്ടി വരിക .ഫ്രാൻസ് 1998 ൽ ലോകകപ്പ് ജേതാക്കളായിട്ടുണ്ട്.ഇംഗ്ലണ്ട് 1966 ലും .ക്രൊയേഷ്യയും ബെൽജിയവും മാത്രമാണ് ഇതുവരെ ലോകകപ്പിൽ മുത്തമിടാത്തവർ .94 വരെ യുഗോസ്ലാവാക്യയുടെ ഭാഗമായിരുന്നു ക്രൊയേഷ്യ .1986 ൽ നാലാംസ്ഥാനത്ത് എത്തിയതാണ് ബെൽജിയത്തിന്റെ ഇതുവരെയുള്ള ഏറ്റവും വലിയ നേട്ടം

ഈ ലോകകപ്പിലെ ഏറ്റവും കരുത്തുറ്റ പ്രകടനം പുറത്തെടുത്ത രണ്ട് ടീമുകളാണ് നാളെ നടക്കുന്ന ആദ്യ സെമിഫൈനലിൽ ഏറ്റുമുട്ടുന്ന ഫ്രാൻസും ബൽജിയവും. ഏറെക്കുറേ ഒരേശൈലിയിൽ കളിക്കുന്ന രണ്ട് കൂട്ടർക്കും സമാനതകൾ ഏറെയാണ്. വേഗതയുള്ള പ്രതിഭാശാലികളായ ഫോർവേഡുകൾ, മികവുറ്റ മധ്യനിരക്കാർ, പ്രതിരോധത്തിലെ കരുത്തർ, ലോകോത്തര ഗോൾകീപ്പർമാർ ഇങ്ങനെ പോകുന്നു അവ .

ഏത് കൊലകൊമ്പനേയും മുട്ടുകുത്തിക്കാൻ പോന്നവരാണ് ഇരു ടീമുകളും . അതുകൊണ്ടുതന്നെ ഈ ലോകകപ്പിലെ ഏറ്റവും മികച്ച മത്സരങ്ങളിൽ ഒന്നുതന്നെ സെന്‍റ് പീറ്റേഴ്സ്ബർഗിൽ കാണാനാകുമെന്ന് ഉറപ്പാണ്. പ്രീക്വാർട്ടറിൽ അർജന്‍റീനയെ 4-3ന് തോൽപ്പിച്ച ഫ്രാൻസ്, ക്വാർട്ടറിൽ ഉറുഗ്വായെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കാണ് കീഴടക്കിയത്.

2006ന് ശേഷം ആദ്യമായി സെമിയിലെത്തുന്ന ഫ്രാൻസിന് പോൾ പോഗ്ബ, കാണ്ടെ, മറ്റ്യൂഡി, ഉംറ്റിറ്റി, ഗ്രിസ്മാൻ, കെയ്‍ലിയൻ എംബാപെ എന്നിങ്ങനെ ഉജ്ജ്വലതാരങ്ങങ്ങളുടെ വൻനിര തന്നെയുണ്ട്. ബൽജിയത്തിന്‍റെ സുവർണനിരയെന്ന വിശേഷണം നേടിയ ടീമാണ് മറുവശത്ത് അണിനിരക്കുന്നത്. മധ്യനിരയിൽ നിറഞ്ഞ് കളിക്കുന്ന റോമേലു ലുക്കാക്കു, ഏഡൻ ഹസാർഡ് എന്നിവരാണ് ബൽജിയൻ നിരയിലെ പ്രധാനികൾ.ക്ലബ് ഫുട്ബാളിൽ മാഞ്ചസ്റ്റർ യുനൈറ്റിന് വേണ്ടി കളിക്കുന്ന ബെൽജിയത്തിന്റെ 25 കാരനായ റോമേലു ലുക്കാക്കു ഇതുവരെ നാലു ഗോളുകൾ നേടിയിട്ടുണ്ട് .ടോപ്പ് സ്‌കോറർമാരുടെ മത്സരത്തിൽ ഇദ്ദേഹം രണ്ടാമതാണ് .ആറു ഗോളുകൾ നേടിയ ഇംഗ്ലണ്ടിന്റെ ഹാരി കെയ്‌നാണ് .

പ്രീക്വാർട്ടറിൽ ജപ്പാനുയർത്തിയ വെല്ലുവിളിയെ 3-2 ന് അതിജീവിച്ച ബൽജിയം ക്വാർട്ടറിൽ കരുത്തരായ ബ്രസീലിനെ പരാജയപ്പെടുത്തിയതിന്‍റെ ആത്മവിശ്വാസത്തിലാണ്.