[slick_weather]
01
September 2018

മാണിയാശാനും അർജന്റീനക്കൊപ്പം ;മണിയാശാനെ വിമർശിക്കുന്ന അഡ്വ എ ജയശങ്കറും അർജന്റീനക്കൊപ്പം

കൊച്ചി:എല്ലാ മായാളികളെയും പോലെ വൈദ്യുതി മന്ത്രി എം എം മാണിയും അർജന്റീനയുടെ കടുത്ത ആരാധകനാണ് .അതുപോലെ മണിയാശാനെ വിമർശിക്കുന്ന അഡ്വ .എ ജയശങ്കറും . ആരാധനകൊണ്ടാണ് അർജന്റീനയുടെ ജേഴ്‌സി ധരിച്ച് മാണിയാശാൻ ഫോട്ടോക്ക് പോസ് ചെയ്തു നിൽക്കുന്നത് .ഫുട്ബാൾ കമ്പത്തിൽ താനും നിങ്ങളോടോപ്പമുണ്ടെന്ന് പറയാനാണ് അദ്ദേഹം ഈ പണിയൊക്കെ ചെയ്യുന്നത് .ഈ ഫോട്ടോ കണ്ട് ആശാനേ പൊളിച്ചു എന്നടക്കമുള്ള കമന്റുകൾ സമൂഹ മാധ്യമത്തിൽ വരുന്നുണ്ട് .അതേസമയം ഫുടബോൾ കളിക്കിടെ കറണ്ട് പോയാൽ അർജന്റീനയുടെ ആരാധകനായ മന്ത്രി തെറി കേൾക്കുക തന്നെ ചെയ്യും .അപ്പോൾ കളി മാറും .അതിനാൽ കറണ്ട് പോയാലുടനെ ശരിയാക്കി കൊടുക്കണമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.അടുത്തകാലത്ത് ആദ്യമായാണ് ഒരു വൈദ്യുതി മന്ത്രി ഒരു ടീമിന്റെ ആരാധകനായി അവരുടെ ജേഴ്‌സി ധരിച്ച് എത്തിയിട്ടുള്ളത് .അത് കാൽ പന്ത് കളിക്കാരുടെ ആരാധകർക്ക് അനുഗ്രഹമാണ്

രാഷ്ട്രീയ നിരീക്ഷകനും അഭിഭാഷകനുമായ എ ജയശങ്കറിന്റെ ഫേസ് ബുക്ക് പോസ്റ്റിന്റ പൂർണ്ണരൂപം ചുവടെ

“ലോക ഫുട്‌ബോൾ മാമാങ്കത്തിന് തിരിതെളിയുകയാണ്. ഇനി ലോകം കാൽപ്പന്തിനു പിന്നാലെ..

1974ലെ ലോകകപ്പാണ് ഓർമ്മകളുടെ അങ്ങേയറ്റത്തുളളത്. അത്തവണ യൊഹാൻ ക്രൈഫിൻ്റെ ഹോളണ്ടിനെ 2-1നു തോല്പിച്ച് ബെക്കൻബോവർ നയിച്ച പശ്ചിമ ജർമനി കിരീടം ചൂടി. വിജയഗോൾ നേടിയത് ഗെർഡ് മുളളർ.

1978ൽ ആയിരുന്നു അർജന്റീനയുടെ ആദ്യജയം. മരിയോ കെംപസ് ആയിരുന്നു പ്രധാനതാരം. ഫൈനലിൽ തോറ്റത് വീണ്ടും ഹോളണ്ട്.
1986ലാണ് മറഡോണ ഉദിച്ചുയർന്നത്. ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനും സെമിയിൽ ബെൽജിയത്തിനുമെതിരെ നേടിയ ഗോളുകൾ ചരിത്രമായി. ഫൈനലിൽ അർജന്റീനയോടു തോറ്റത് ജർമനി (3-2)

പിന്നീടൊരിക്കലും അർജന്റീനക്കു കപ്പ് നേടാൻ കഴിഞ്ഞില്ല. 1992ലും 2014ലും ഫൈനലിലെത്തി. രണ്ടു തവണയും ജർമനിയോടു തോറ്റു.

കഴിഞ്ഞ ലോകകപ്പിൽ ജർമനിയുടെ മികവ് പ്രകടമായിരുന്നു. മുൻചാംപ്യന്മാരായ സ്പെയിനെ 5-1നും ലോക ഫുട്‌ബോൾ രാജാക്കന്മാരായ ബ്രസീലിനെ 7-1നുമാണ് കെട്ടുകെട്ടിച്ചത്. അർജന്റീനയുടെ തോൽവി ഒരു ഗോളിലൊതുങ്ങി.

ഇത്തവണ ഒരു യൂറോപ്യൻ ടീം കപ്പു നേടാനാണ് സാധ്യത. അത് സ്പെയിനോ ജർമനിയോ ഫ്രാൻസോ ആകാം.

ജയിച്ചാലും തോറ്റാലും എൻ്റെ ടീം അർജന്റീന തന്നെ.”