കേരളത്തില്‍ ചില ഭാഗങ്ങളിലായി ഹര്‍ത്താല്‍ എന്ന വ്യാജേന വാഹനങ്ങള്‍ തടയുന്നു

കോഴിക്കോട് :കേരളത്തില്‍ ചില ഭാഗങ്ങളിലായി ഹര്‍ത്താല്‍ എന്ന വ്യാജേന വാഹനങ്ങള്‍ തടയുന്നു. മലപ്പുറം കോഴിക്കോട് കാസര്‍കോഡ് ജില്ലകളിലെ ചിലയിടങ്ങളിലാണ് ഹര്‍ത്താലെന്നു പറഞ്ഞ് ഒരു വിഭാഗം വാഹനങ്ങള്‍ തടയുന്നതായി പരാതിയുള്ളത്.

കത്വ ബലാത്സംഗക്കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്ന് ഹര്‍ത്താലാണെന്ന വ്യാജ പ്രചാരണം സമൂഹമാധ്യമങ്ങളില്‍ പരക്കുന്നുണ്ട്. ഹര്‍ത്താല്‍ നടത്തുമെന്ന് ഒരു സംഘടനയും പ്രഖ്യാപിച്ചിട്ടില്ല. സംസ്ഥാന സര്‍ക്കാറും ഹര്‍ത്താല്‍ ഉള്ളതായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.