[slick_weather]
27
May 2018

ഡി .നന്ദകുമാർ ഫാക്ട് ഡയറക്ടർ മാർക്കറ്റിംഗ് പദവിയിൽ

കൊച്ചി:കഴിഞ്ഞ രണ്ട് വർഷങ്ങളായി ഒഴിഞ്ഞു കിടക്കുന്ന ഡയറക്ടർ മാർക്കറ്റിംഗ്പദവിയിൽ മുൻ ചീഫ് ജനറൽ മാനേജർ ഡി .നന്ദകുമാറിനെ കേന്ദ്ര രാസവളം മന്ത്രാലയം നിയമിച്ചു . പബ്ലിക് എന്റർപ്രൈസസ് സെക്ഷൻ ബോർഡ് 2015 സെപ്തംബറിൽ ഇൻറർവ്യൂ നടത്തി ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ജനറൽ മാനേജർ അശോക് കുമാർ വർമ്മയെ സെലക്ട് ചെയ്തുവെങ്കിലും അസാധരണമായകാരണങ്ങളാൽ അദ്ദേഹത്തിന് ഫാക്ടിൽ ജോലിയിൽ പ്രവേശിക്കാൻസാധിച്ചില്ല .

മാർക്കറ്റിംഗ് രംഗത്തെ രണ്ട് വർഷത്തെ പ്രവർത്തിപരിചയവും 34 വർഷത്തെ സർവീസ് സിനിയോരിറ്റിയും കൈമുതലായുള്ള നന്ദകുമാറിന് ന്യായമായും ലഭിക്കേണ്ടിയിരുന്ന ഈ പദവി തട്ടിത്തെറിപ്പിക്കുന്നതിൽ ഫാക്റ്റിന്റെ മുൻ സിഎംഡി ശ്രീവാസ്തവയുടെ കറുത്തകരങ്ങൾ തന്നെയായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ നോമിനിയായ അശോക് കുമാർവർമ്മയ്ക്ക്ഇവിടെ ജോലിയിൽ പ്രവേശിക്കാൻ കഴിയാതിരുന്നതും ശ്രീവാസ്തവയുടെ അഴിമതികൾ സിബിഐറൈഡിലൂടെപുറത്തുവന്നതുമൂലമാണ് .

അഴിമതിയുടെ അഹങ്കാരത്തിന്റെയും ആൾരൂപവുമായ മുൻ സിഎംഡി ശ്രീവാസ്തവ യൊരുക്കിയ കെണിയിൽ അർഹമായ ഡയറക്ടർ പദവി നഷ്ട്ടപെട്ടു നാഗാലാൻഡിലെ ബിൽഡിംഗ് സൈറ്റിൽ വെറും സിവിൽ സൂപ്രവൈസറുടെ ജോലി ചെയ്യെണ്ടിവന്നു ഫെഡോയുടെയും മാർക്കറ്റിംഗ് ഡിവിഷന്റെയും സംയുക്ത ചുമതലയുണ്ടായിരുന്ന മെക്കാനിക്കൽ എഞ്ചിനീയർ കൂടിയായ ചിഫ് ജനറൽ മാനേജരായ നന്ദകുമാറിന് . കഴിഞ്ഞ മേയ് 31 ന് വിരമിച്ചുവെങ്കിലും ഡയറക്റ്റർ പദവിയോടെ തിരിച്ചെത്താൻ കഴിഞ്ഞത് അഭിമാനകരമെന്ന് അദ്ദേഹം ഗ്രീൻ കേരളാ ന്യൂസിനോട് പ്രതികരിച്ചു .

ജിപ്സം അഴിമതി , 98 ശതമാനം കുമ്മായത്തിലധിഷ്ഠിതമായ പെനർജക്റ്റിക്ഉൽപന്നങൾ കിലോവിന് 5000 രൂപയ്ക്കു ഫാക്റ്റാംഫോസിനോട് ചേർത്ത് വിൽക്കാനുള്ള വിപണന കരാർ , ഫോട്ടോഗ്രാഫറുടെ നാഗാലാന്റിലേക്കുള്ള ട്രാൻസ്ഫെർ എന്നീകാര്യങ്ങളിലെ ശ്രീവാസ്തവയുടെ താല്പര്യങ്ങളിലെ ശക്തമായ വിയോജിപ്പാണ് നന്ദകുമാറിന് വിനയായതും നാഗാലാന്റിലേക്കു ട്രാൻസ്ഫെർ ചെയ്യപ്പെട്ടതും .
അമിതമായ അധികാര കേന്ദ്രികരണവും അഴിമതി പച്ചയായി ചെയ്യാനുള്ള ഉളുപ്പില്ലായ്മയും അതിനൊത്തവണ്ണം മെരുക്കിയെടുത്ത എച്ച് ആർ വിഭാഗം ഉദ്യോഗസ്ഥരുടെ നിർലോപമായപിന്തുണയും ശ്രീവാസ്തവയ്ക്ക് വിനയായതും സർവീസ് അവസാനിപ്പിക്കാനുള്ള രാസവളംമന്ത്രാലയത്തിന്റെ തീരുമാനത്തിലേക്ക് നയിച്ചതും . അഴിമതികളും ഉദ്യാഗസ്ഥപീഡനങ്ങളും വേണ്ടതിലധികം ഉണ്ടായിരുന്നിട്ടും പത്രമാധ്യമങ്ങളിൽ നിന്നും മറച്ചുപിടിക്കുന്നതിൽ പബ്ലിക് റിലേഷൻസ് വിഭാഗത്തിൻറെയും മാധ്യമങ്ങളുടെയും പിന്തുണ വേണ്ടുവോളം ഉണ്ടായിരുന്നു .

സ്വന്തം താല്പര്യങ്ങളെ സംരക്ഷിക്കുന്നതിൽ എന്ത് തറവേലയും പയറ്റുന്നതിൽ ശ്രീവാസ്തവയുടെ പ്രാവീണ്യം അപാരമാണ് . 2016 ഒക്ടോബർ ആറിന് കമ്പനി ആസ്ഥാനത്തു നടത്തിയ പത്ര സമ്മേളനത്തിൽ ജീവന് ഭീഷിണിയുണ്ടെന്ന നുണ ബോംബ് പൊട്ടിച്ചു കേരള മുഖ്യ മന്ത്രി പിണറായി വിജയന് പരാതി കൊടുത്തു ചിലരെ കുടുക്കുവാനുള്ള തന്ത്രം സിബിഐ റെയ്‌ഡിനോടുകൂടി അസ്തമിച്ചു .

മുൻകാലങ്ങളിൽ പബ്ലിക് എന്റർപ്രൈസസ് സെക്ഷൻബോർഡ് സെലക്ഷൻ പാനൽ അവതരിപ്പിക്കുകായായിരുന്നു പതിവ് രീതി . മുൻ ഡയറക്ടർ മാർക്കറ്റിംഗ് ആയിരുന്ന പി .കെ ചന്ദ്രശേഖരന്റെ നിയമനസമയത്തെ ഹൈക്കോടതിയിലെ കേസിനെ തുടർന്ന് സംജാതമായസാഹചര്യങ്ങളാണ് ക്യാബിനറ്റ് കമ്മിറ്റി ഓൺ അപ്പോയ്ന്റ്മെന്റ്( ACC ) രണ്ടാംസ്ഥാനക്കാരൻറെ പേര് സിൽഡ് കവറിലേക്കു മാറ്റുവാൻ നിർദേശിച്ചത് . ആദ്യ പേരുകാരൻ സ്ഥാനം ഏറ്റെടുത്തില്ലെങ്കിൽ സിൽഡ് കവർ തുറന്നു രണ്ടാം സ്ഥാനക്കാരനെ നിയമിക്കണമെന്നാണ് ഉത്തരവ് .
സിബിഐ റെയ്ഡും തുടർന്നുവന്ന അതിസങ്കീർണമായ പ്രശ്നങ്ങളും അശോക് കുമാർ വർമ്മ പദവി ഏറ്റെടുക്കുന്നില്ലയെന്നു മന്ത്രാലയത്തെഅറിയിച്ചിതിനെ തുടർന്നാണ് പബ്ലിക് എന്റർപ്രൈസസ് സെക്ഷൻ ബോർഡ്ഇൻറർവ്യൂനടപടി ക്രമങ്ങളിലെ രണ്ടാം സ്ഥാനക്കാരൻറെനാമനിർദേശത്തിൻറെ സിൽഡ് കവർ തുറന്ന് നന്ദകുമാറിൻറെ പേര്നിർദേശിച്ചത് .മറ്റൊരു സെലെക്ഷൻ നടപടികളിലെ കാലതാമസം ഒഴിവാക്കാൻ ഇതുമൂലംസാധിച്ചു . സിഎംഡി , ഡയറക്ടർ ടെക്നിക്കൽ എന്നി പോസ്റ്റുകളിലേക്ക്പബ്ലിക് എന്റർപ്രൈസസ് സെക്ഷൻബോർഡ് അപേക്ഷ ക്ഷണിച്ചു കഴിഞ്ഞു .

1982 ലെ മാനേജ്മെന്റ് ട്രെയിനിയായാണ് നന്ദകുമാർ ഫാക്ട് സെർവിസിൽ പ്രവേശിക്കുന്നത് . ഭാര്യ മിനി , NPOL ഉദ്യോഗസ്ഥ , മകൻ മോഹൻ നന്ദകുമാർ, ചെന്നൈ ഐ ഐ ടി .വിദ്യാർത്ഥി .മകൾ വിവാഹിത .