[slick_weather]
24
September 2017

രാജ്യസഭാ എംപിയെ സിപിഎം പുറത്താക്കി

ന്യൂദല്‍ഹി: സിപിഎം രാജ്യസഭാ എംപി ഋതബ്രത ബാനര്‍ജിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തെ തുടര്‍ന്നാണ് ബംഗാള്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ തീരുമാനം.രാജ്യത്തെ പല ക്ഷേത്രങ്ങളിലും ഇദ്ദേഹം സന്ദർശനം നടത്തിയത് പാർട്ടിയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു .അടുത്തകാലത്ത് ഋതബ്രത ബാനര്‍ജി ഗുരുവായൂർ ക്ഷേത്ര പ്രവേശനം നടത്തിയിരുന്നു.ആഡംബര ജീവിതത്തിനും മോശം പെരുമാറ്റത്തിനും സസ്‌പെന്‍ഷനിലായിരുന്നു ഇദ്ദേഹം. പ്രാകാശ് കാരാട്ടിന്റെ കടുത്ത വിമര്‍ശകനുമായിരുന്നു ഋതബ്രത.

എംപിയുടെ ആഡംബര ഭ്രമത്തെ ചോദ്യം ചെയ്തതിനു തന്റെ ജോലി തെറിപ്പിച്ചുവെന്നു ചൂണ്ടിക്കാട്ടി പാര്‍ട്ടിക്കാരനായ സുമിത് താലൂക്ദര്‍ എന്ന യുവാവാണ് സിപിഎം പശ്ചിമ ബംഗാള്‍ സെക്രട്ടറി സൂര്യകാന്ത് മിശ്രയ്ക്കു പരാതി നല്‍കിയത്. ഡല്‍ഹിയില്‍ ചേര്‍ന്ന സിപിഎം പോളിറ്റ്ബ്യൂറോ യോഗത്തിലും വിഷയം ചര്‍ച്ച ചെയ്തിരുന്നു . പോക്കറ്റില്‍ വിലയേറിയ മോണ്ട്ബ്ലാങ്ക് പേന കുത്തി, കൈയില്‍ ആപ്പിള്‍ വാച്ചും ധരിച്ചുനില്‍ക്കുന്ന സെല്‍ഫി ഋതബ്രത ബാനര്‍ജി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. സുമിത് താലൂക്ദര്‍ ഇതിനെ ചോദ്യം ചെയ്തതിനെത്തുടര്‍ന്ന് ഋതബ്രത ബാനര്‍ജി ഈ യുവാവ് ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് കത്തയച്ച് ഇയാളെ ജോലിയില്‍ നിന്നു മാറ്റി നിര്‍ത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു. അയാളുടെ ജോലി നഷ്ടപ്പെടുകയും ചെയ്തു. എസ്എഫ്ഐയുടെ മുൻ അഖിലേന്ത്യാ സെക്രട്ടറിയാണ് ഋതബ്രത ബാനര്‍ജി