[slick_weather]
11
January 2019

പേട്ട തുള്ളലിനായി എരുമേലി ഒരുങ്ങി

കോട്ടയം : ശബരിമല തീർഥാടനത്തോടനുബന്ധിച്ച് നടക്കുന്ന പ്രധാന ചടങ്ങായ പേട്ട തുള്ളലിനായി എരുമേലി ഒരുങ്ങി. അമ്പലപ്പുഴ, ആലങ്ങാട് എന്നീ സംഘങ്ങളുടെ പേട്ട ഇന്നു നടക്കും. മഹിഷീ നിഗ്രഹത്തിന്‍റെ ഓർമ പുതുക്കലാണ് പേട്ടതുള്ളൽ.

എരുമേലി ചെറിയമ്പലത്തിൽ‌ നിന്നാണ് പേട്ടതുള്ളൽ ആരംഭിക്കുന്നത്. വാവര് പള്ളിയിൽ വലം വെച്ച് വലിയമ്പലത്തിൽ എത്തുന്നതോടെ ചടങ്ങുകൾ അവസാനിക്കും. ചെറിയമ്പലത്തിനു മുകളിൽ ശ്രീകൃഷ്ണ പരുന്ത് വട്ടമിട്ടു പറക്കുന്നതോടെയാണ് അമ്പലപ്പുഴ സംഘത്തിന്‍റെ പേട്ടതുള്ളൽ ആ-രംഭിക്കുന്നത്.

കനത്ത സുരക്ഷാ ക്രമീകരണമാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. തീർഥാടകർക്കായി എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ദേവസ്വം ബോർഡും പള്ളി ഭാരവാഹികളും അറിയിച്ചു.