[slick_weather]
04
December 2018

ആവാസ വിജ്ഞാനം എന്താണ് ?

ജീവജാലങ്ങൾ തമ്മിലും അവയും പരിസ്ഥിതിയുമായുള്ളതുമായ ബന്ധങ്ങളെ കുറിച്ചുള്ള പഠനമാണ് ആവാസ വിജ്ഞാനം. ഇത് പരിതഃസ്ഥിതിക ശാസ്ത്രം എന്നും അറിയപ്പെടാറുണ്ട്. ജീവജാലങ്ങളുടെ വൈവിധ്യം, വിതരണം, അളവ് (ജൈവപിണ്ഡം), എണ്ണം (ജനസംഖ്യ) എന്നിവയും ആവാസ വ്യവസ്ഥക്കുള്ളിലേയും ആവാസ വ്യവസ്ഥകൾ തമ്മിലുള്ളതുമായ മത്സരങ്ങൾ എന്നീ മേഖലകളാണ് ആവാസ വിജ്ഞാനത്തിന്റെ വിവിധ ഭാഗങ്ങൾ. എല്ലാ തരത്തിലുള്ള ജൈവവൈവിധ്യവും ഇതിലുൾപ്പെടുന്നു. പരിസ്ഥിതിയെ മൂന്നായി തരം തിരിക്കാം – ഭൗതികം,ജീവപരം, സാമൂഹികം.

മറ്റുപല സ്വാഭാവികശാസ്ത്രത്തെപ്പോലെ, സാമാന്യവിശകലനത്തിൽ ആവാസ വിജ്ഞാനം എന്നത് താഴപ്പറയുന്നവ ഉൾപ്പെടുന്ന വിശദമായ ശാഖകൾ ഉൾക്കൊള്ളുന്നതാണ്.

അനുരൂപവത്കരണം വിശദമാക്കുന്ന ജീവിത പ്രക്രിയ.
ജൈവ വിതരണവും ജൈവ സമൃദ്ധിയും.
ജീവജാലങ്ങൾ മുഖേനയുള്ള ദ്രവ്യ ഊർജ്ജ സ്ഥാനാന്തരങ്ങൾ.
പരസ്പരവും ചുറ്റു പാടുകളുമായും പ്രതികരിക്കുന്ന സസ്യങ്ങളും ജന്തുക്കളും അടങ്ങുന്ന പരിതഃസ്ഥിതിയുടെ വളർച്ചയും നിരക്കും.
ജൈവവൈവിധ്യ സമൃദ്ധിയും വിതരണവും