പ്രണയം നടിച്ച് ആറു ദിവസങ്ങള്‍ക്ക് ശേഷം മോഡൽ രക്ഷപ്പെട്ടു ;വീഡിയോ കാണുക

ലണ്ടൻ:Chloe Ayling says she shared bed with kidnapper to ‘make him fall in love with her’ പ്രണയം നടിച്ച് മോഡൽ രക്ഷപ്പെട്ട സംഭവം ശ്രദ്ദേയമാവുന്നു .മുപ്പതുകാരിയായ ലണ്ടന്‍ മോഡല്‍ ക്ലോഎയ്‍ലിങാണ് തട്ടിക്കൊണ്ടു പോയപ്പോൾ തട്ടിക്കൊണ്ടുപോയ വ്യക്തിയോട് പ്രണയം നടിച്ച് രക്ഷപ്പെട്ടത് .തടവിലാക്കിയ ഇറ്റലിയിലെ ഒളി സങ്കേതത്തിൽ നിന്നുമാണ് മോഡൽ രക്ഷപ്പെട്ടത് .ഒരു ഇറ്റാലിയന്‍ ഫോട്ടോഗ്രാഫറാണ് ഇറ്റലിയിലെ മിലാനില്‍ മോഡലിങ് ജോലി വാഗ്ദാനം ചെയ്ത് ക്ലോഎയ്‍ലിങിനെ തട്ടിക്കൊണ്ടു പോയത്.

ആറു ദിവസങ്ങള്‍ക്ക് ശേഷമാണ് മോഡല്‍ രക്ഷപ്പെട്ടത്. പ്രണയം അഭിനയിച്ചാണ് അവര്‍ രക്ഷപ്പെട്ടതെന്നാണ് താരം കോടതിയിൽ വ്യക്തമാക്കിയത്.

“എനിക്ക് മറ്റൊരു മാര്‍ഗവുമുണ്ടായിരുന്നില്ല. അപ്പോള്‍ തടവില്‍ നിന്നും രക്ഷപ്പെടണമെന്ന് മാത്രമേയുണ്ടായിരുന്നുള്ളു. രക്ഷപ്പെടുമോ എന്ന കാര്യത്തില്‍ യാതൊരു ഉറപ്പുമില്ലാത്ത ദിനങ്ങള്‍. ആ ദിവസങ്ങളിലാണ് തട്ടിക്കൊണ്ടു പോയയാള്‍ക്ക് തന്നോടൊരു പ്രണയമുണ്ടെന്ന് കണ്ടെത്തിയത്. രക്ഷപെടാനുള്ള മാര്‍ഗമായിരുന്നു അതെനിക്ക്”.

താനുമായി പ്രണയത്തിലാവണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടു.ഒടുവില്‍ അയാളുടെ നിര്‍ബന്ധത്തിന് മോഡൽ വ‍ഴങ്ങി. .‘ഇതിന് ശേഷം അയാള്‍ക്ക് തന്നോടുളള ഇഷ്ടം കൂടി വരുന്നതായി മനസ്സിലായെന്ന് മോഡൽ വ്യക്തമാക്കി

“എന്നോടുള്ളമനോഭാവത്തില്‍ മാറ്റമുണ്ടായതായി എനിക്ക് മനസ്സിലായി . അതുഉപയോഗിച്ച് രക്ഷപ്പെട്ടു”.എന്ന് മോഡൽ വെളിപ്പെടുത്തി.മോഡൽ രക്ഷപ്പെട്ടശേഷം തട്ടിക്കൊണ്ടു പോയയാളെ പൊലീസ് പിടികൂടുകയായിരുന്നു. സംഭവത്തില്‍ കുറ്റവാളിയായ ലൂക്കാസിനെ കോടതി 16 വര്‍ഷവും 9 മാസവും തടവിനു ശിക്ഷിക്കുകയും ചെയ്തു