[slick_weather]
21
October 2017

എൻഡോസൾഫാൻ പോരാട്ടത്തിൽ ഡി വൈ എഫ് ഐ ക്ക് പൊൻതൂവൽ

ന്യുഡൽഹി: കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതര്‍ക്ക് കമ്പനികള്‍ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി. ഡിവൈഎഫ്ഐ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് എന്‍ഡോസള്‍ഫാന്‍ കമ്പനികള്‍ നഷ്ടപരിഹാരം നല്‍കണമെന്ന സുപ്രധാന വിധി കോടതിയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. മൂന്നു മാസത്തിനുള്ളില്‍ എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതരായവര്‍ക്ക് അഞ്ചുലക്ഷം രൂപ വീതം കമ്പനികള്‍ നല്‍കണമെന്നാണ് കോടതി വ്യക്തമാക്കിയത്.

അഡ്വ. ദീപക് പ്രകാശ് അഡ്വ.ബിജു രാമൻ എന്നിവരോടൊപ്പം ഡോ.മുഹമ്മദ് അഷിൽകോടതിയിൽ ഡിവൈഎഫ്‌ഐയ്ക്ക് വേണ്ടി ഹാജരായി.