[slick_weather]
08
November 2018

ജീവനക്കാർക്ക് അനുകൂലമായി ലഭിക്കുന്ന കോടതി വിധികൾ ഫാക്ട് മാനേജ്‌മെന്റ് അട്ടിമറിക്കുന്നതായി പരാതി

കൊച്ചി : അനാവശ്യമായ കുറ്റാരോപണങ്ങളും സസ്പെൻഷനും പുറത്താക്കൽ നടപടികളും വഴി കോടതികളിൽ തിരിച്ചടികൾ വാങ്ങുകയാണ് ഫാക്ട് ഹ്യൂമൻ റിസോഴ്സ് മാനേജ്മെൻറ് . നിരപരാധികളായ ഉദ്യോഗസ്ഥർക്കുമേൽ നിലനിൽക്കാത്ത കുറ്റങ്ങൾ ചുമത്തി എൻക്വയറി നടപടിക്രമങ്ങളിലൂടെയും പിന്നീട് സർവീസിൽ നിന്നും പുറത്താക്കിയും ഹ്യൂമൻ റിസോഴ്സ് മാനേജ്മെൻറ് കോടതികളിലേക്ക് ജീവനക്കാരെ വലിച്ചിഴക്കുകയാണെന്ന് ഫാക്ടിലെ ജീവനക്കാർ .

പലപ്പോഴും റിട്ടയർമെന്റിനു ശേഷം പോലും കോടതികളിൽ നീതി തേടി കഴിയുകയാണ് നിരവധി ഉദ്യോഗസ്ഥർ . സാമ്പത്തികമായും മാനസികമായും തകർന്നതിനു ശേഷമായിരിക്കും കോടതിയിൽ നിന്നും അനുകൂല വിധിയുണ്ടാകുന്നത് . അപ്പോൾപോലും വിധി മാനിക്കാതെ അപ്പീൽ നടപടികളിലേക്ക് വലിച്ചുനീട്ടി ഉദ്യോഗസ്ഥരെ അപമാനിക്കുന്നതിൽ മൃഗയാവിനോദം കണ്ടെത്തുന്നവർ ഫാക്ടിന്റെ എച്ച് ആർ വിഭാഗത്തിൽ ഇപ്പോഴും തുടരുന്നുയെന്നാണ് ആക്ഷേപം

2010 ജൂൺ മാസത്തിൽ മുൻ നിയമമന്ത്രി ‘ വീരപ്പമൊയ്‌ലി ‘ സർക്കാർ സ്ഥാപനങ്ങൾക്കായി ഇറക്കിയ ” നാഷണൽ ലിറ്റിഗേഷൻ പോളിസി “എന്താണെന്ന്എച്ച് ആർ വിഭാഗവും ലീഗൽ മാനേജരും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല . . വ്യവഹാരത്തിനുവേണ്ടി വ്യവഹാരം നടത്തി കമ്പനിയുടെ പണം ധൂർത്തടിക്കുന്നവരെ ഈ ലിറ്റിഗേഷൻ പോളിസിയെ മുൻ നിർത്തി കേസ് ഫയൽ ചെയ്യാൻ നിയമം അനുശാസിക്കുന്നുണ്ട് . കമ്പനിയുടെ പണം അഭിഭാക്ഷക സ്ഥാപനത്തിന് ദുർവ്യയം ചെയ്യുന്നതിലൂടെ ആരുടെ താല്പര്യസംരക്ഷണത്തിനാണ് എച്ച് ആർ വിഭാഗത്തിൽ മുൻതൂക്കം കൊടുക്കുന്നതെന്ന് വ്യക്തമാക്കുകയാണ് . കോടതിയലക്ഷ്യത്തിന് കേസ് ഫയൽ ചെയ്യതാൽ മാത്രമെ ഇവർ വിധി അനുസരിക്കുകയുള്ളു എന്നതാണ് അവസ്ഥ . വർഷങ്ങളോളം പുറത്തുനിർത്തിയതിൻറെ പ്രമോഷനും ശമ്പളവും പലിശയുമുൾപ്പെടെ കൊടുത്തുതീർക്കാക്കാൻ വിധിക്കപെടുകയാണ് കമ്പനി . വർഷങ്ങളുടെ പീഡനത്തിലൂടെ തകർന്നവർ തിരിച്ചു സർവീസിൽ പ്രവേശിച്ചിട്ട് എന്തുനേട്ടമാണ് കമ്പനിയ്ക്ക് ലഭിക്കുക . ഈ ദുരവസ്ഥ കുടുതലും നേരിടേണ്ടവരുന്നത് ദുർബലവിഭാഗത്തിൽ പെടുന്നവർക്കാണ് , പ്രത്യേകിച്ചും പട്ടിക ജാതി / വർഗ്ഗത്തിൽ പെടുന്നവർ . കേരളാ ഹൈക്കോടതിയിൽ 49 കേസുകൾ ജീവനക്കരുടേതായി വിചാരണയിലാണ് . ഇതിൽ എത്രയെണ്ണം കമ്പനിക്ക് അനുകൂലമാവുമെന്ന് കണ്ടറിയണമെന്ന് ജീവനക്കാർ കുറ്റപ്പെടുത്തി

ചെന്നൈ ഹൈക്കോടതി സിംഗിൾ ബെഞ്ച് മാർക്കറ്റിംഗ് വിഭാഗം ഡെപ്യൂട്ടി മാനേജർ പി . മഹേന്ദ്രന് അനുകൂലമായി വിധിയുണ്ടായെങ്കിലും ഡിവിഷൻ ബെഞ്ചിലേക്ക് അപ്പീൽ ഹർജി ഫയൽ ചെയ്യപ്പെട്ടു .2017 നവംബർ മാസത്തിൽ പി .മഹേന്ദ്രന് അനുകൂലമായി ഡിവിഷൻ ബെഞ്ചിൻറെ വിധിയുമുണ്ടായി .പക്ഷെ കോടതിവിധികൾ അങ്ങിനെ അനുസരിക്കാൻ തങ്ങൾക്ക് ബാധ്യതയില്ലായെന്നാണ് എച്ച് ആർ വിഭാഗത്തിൻറെ ധാർഷ്ട്യം .

ഈ കേസിൽ ഇനി മറ്റൊരു സാധ്യതയും കോടതിയിൽ നിലനിൽക്കുന്നില്ലായെന്ന് ലീഗൽ മാനേജർ ദീലീപ് മോഹൻ ഇതുസംബന്ധിച്ചു എച്ച് ആർ വിഭാഗത്തിന് നിയമോപദേശം നൽകിയിട്ടും അനുസരിക്കാൻ എച്ച് ആർ വിഭാഗത്തിൻറെ ധാർഷ്ട്യം അനുവദിക്കുന്നില്ല , മറ്റൊരു ചാർജ് ഷീറ്റ് കുത്തിപ്പൊക്കി വീണ്ടും എൻക്വയറി പീഡനമാണ്എ ച്ച് ആർ വിഭാഗത്തിൻറെ ഭാഗത്തു നിന്നുണ്ടാവുന്നതെന്ന് ജീവനക്കാർ പറഞ്ഞു. അങ്ങിനെയെങ്കിൽ ലീഗൽ ഡിപ്പാർട്ടുമെന്റ് പിരിച്ചുവിടുകയാണ് ഉത്തമം , കോടതി വിധികൾ അനുസരിക്കാൻ എച്ച് ആർ ഉദ്യോഗസ്ഥർക്ക് കഴിയുന്നില്ലായെങ്കിൽ ഇവർക്കെതിരെ സിഎംഡി നടപടി എടുക്കണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ടു . കമ്പനിയെയും ജീവനക്കാരെയും സാമ്പത്തികമായി പാപ്പരാക്കുന്ന ഇത്തരക്കാർക്ക് സംരക്ഷണമൊരുക്കുന്ന വരെയും നടപടികൾക്ക് വിധേയമാക്കണം .വ്യജജാതി പട്ടിക ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കി ജോലി നേടിയെന്നത് കണ്ടെത്തുന്നത് സർവീസിന്റെ അവസാനകാലത്തു ,കോടതി കമ്പനിയുടെ വാദം നിരാകരിച്ചു .

പി . മഹേന്ദ്രന് ഇതുമായി ബന്ധപ്പെട്ട എല്ലാ സാമ്പത്തിക ഇടപാടുകളും ഈ മാസം തീർക്കണമെന്ന് ലീഗൽ മാനേജരെ ജഡ്ജിയുടെ ചേമ്പറിൽ വിളിച്ചു താക്കിത് നൽകിയതായി അറിയുന്നു . രണ്ട് വർഷം മുമ്പ് സർവീസ് പൂർത്തീകരിച്ചതിനാൽ പുനർനിയമനമില്ല .

സമാനമായ അവസ്ഥയാണ്പട്ടികജാതിക്കാരനായ മാർക്കറ്റിംഗ് ഏരിയ മാനേജർ സൂര്യനാരായണയുടേത് ,വർഷങ്ങളായി തുടരുന്ന നിയമപോരാട്ടത്തിനുശേഷം കോടതി വിധി അനുകൂലമായി വന്നിട്ടും റിവ്യൂ പെറ്റീഷൻ കൊടുത്തു വിധി അട്ടിമറിക്കാനുള്ള ശ്രമം നടത്തി , അവസാനം കോടതിയലക്ഷ്യഹർജിയിലൂടെ പ്രശ്ന പരിഹാരമായി . സൂര്യനാരായണയെ മാർക്കറ്റിംഗ് ഡിവിഷനിൽ തന്നെ അസിസ്റ്റൻറ് ജനറൽ മാനേജരായി നവംബർ 6 ന് നിയമനഉത്തരവ് കൊടുത്തു . പ്രമോഷൻ ഉൾപ്പെടെ കോടതിവിധിയിൽ പറഞ്ഞിരിക്കുന്ന പരിഹാരങ്ങൾ പിന്നീട് ലഭിക്കും .നാല് വർഷം പൂർണമായി വേതനം ലഭിക്കുന്നതോടൊപ്പം സസ്‌പെൻഷൻ കാലത്തേ നീക്കിയിരിപ്പ് വേതനവും കോടതി അനുവദിച്ചിട്ടുണ്ട് .

കമ്പനിയിൽ നിന്നും സ്വയം വിടുതൽ നേടിപ്പോയവർക്ക് അവധി വേതനം കൊടുക്കുന്ന ഏർപ്പാട് ഇല്ലായിരുന്നു . 300 ലീവിന് സമാനമായ തുകയ്ക്കുവേണ്ടിയുള്ള നിയമ പോരാട്ടത്തിൽ എഛ് ആർ വിഭാഗത്തിലെ മുൻ ഉദ്യോഗസ്ഥൻ ഡോ .എ ജെ .ആഗസ്റ്റിനും മാർക്കറ്റിംഗ് വിഭാഗത്തിലെ കെ എം .ഭട്ടും സമർപ്പിച്ച ഹർജിയിൽ അനുകൂല വിധിയുണ്ടായങ്കിലും കമ്പനിയുടെ പതിവുപരിപാടിയായ അപ്പീൽ ഹർജിയും തള്ളിയ സാഹചര്യത്തിൽ പണം കൊടുക്കാൻ തീരുമാനമായി . ഈ കേസിൻറെ ചിലവിനത്തിൽ 74,500 രൂപ കമ്പനിക്ക് നഷ്ടക്കച്ചവടമായി . 49 സർവീസ് കേസുകൾ ഉത്തരവുകൾക്കയി കോടതിയിൽ തുടർന്ന് വരുന്നു. അഭിഭാഷക സ്ഥാപനത്തിൻറെ ഫീസിനത്തിലും ഉദ്യോഗസ്ഥർക്കുള്ള നഷ്ടപരിഹാര തുകയും ചേർന്നാൽ എത്ര കോടിരൂപ ഈയിനത്തിൽ കമ്പനിക്ക് ബാധ്യതയാകുമെന്ന് ഊഹിക്കാം . മതിയായ യോഗ്യതയില്ലാത്ത അഹങ്കാരം മാത്രം കൈമുതലായുള്ളവർ സെൻറൽ വിജിലസ് കമ്മിഷൻ ഉത്തരവുകൾ കാറ്റിൽ പറത്തി ഭരിക്കുന്ന ഈ കമ്പനിയിൽ ഇതും ഇതിനുമപ്പുറവും നടക്കുമെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതികരണം .