[slick_weather]
15
December 2018

സംസ്ഥാനത്ത് വൈദ്യുതി ചാർജ് വർധിപ്പിക്കേണ്ടി വരുമെന്ന് മന്ത്രി എം.എം.മണി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ചാർജ് വർധിപ്പിക്കേണ്ടി വരുമെന്ന് മന്ത്രി എം.എം.മണി. വൈദ്യുതി വർധിപ്പിക്കേണ്ട സാഹചര്യമാണിപ്പോൾ സംസ്ഥാനത്ത് നിലനിൽക്കുന്നത്. ഇക്കാര്യത്തിൽ റഗുലേറ്ററി കമ്മിഷൻ അന്തിമ തീരുമാനമെടുക്കുമെന്നും മന്ത്രി.

പ്രളയത്തിൽ കെഎസ്ഇബിക്കും വലിയ നഷ്ടമാണുണ്ടായത്. 860 കോടി നഷ്ടമാണുണ്ടായിരിക്കുന്നത്. വനിതാമതിലിന്‍റെ പേരിൽ ഉയരുന്ന വിവാദങ്ങൾ വനിതാ മതിലിനെ വിജയിപ്പിക്കും. വനിത മതിലിനായി സർക്കാർ പണം ഉപയോഗിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.