[slick_weather]
14
April 2019

തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ ഏകോപനമില്ലെന്ന് കാണിച്ച് സ്ഥാനാർഥി ശശി തരൂർ എഐസിസിക്ക് പരാതി നൽകിയിട്ടില്ലെന്ന് മുകുൾ വാസ്നിക്

ന്യുഡൽഹി:തിരുവനന്തപുരത്തെ യുഡിഎഫ് പ്രവർത്തകരും ഘടകകക്ഷികളും വളരെ ആത്മാർഥമായാണ് പ്രചാരണ പ്രവർത്തനങ്ങൾക്കിറങ്ങുന്നതെന്നാണ് ശശി തരൂർ എഐസിസിയെ അറിയിച്ചിരിക്കുന്നത്. തരൂരിന്‍റെ പ്രചാരണത്തിൽ ഏകോപനമില്ലെന്ന തരത്തിലുള്ള വാർത്തകൾ ശരിയല്ലെന്നും മുകുൾ വാസ്നിക് മാധ്യമങ്ങളോട് പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ ഏകോപനമില്ലെന്ന് കാണിച്ച് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർഥി ശശി തരൂർ എഐസിസിക്ക് പരാതി നൽകിയിട്ടില്ലെന്ന് സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും വ്യക്തമാക്കി. ശശി തരൂരിന്‍റെ പ്രചാരണത്തിൽ പാളിച്ചയില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ വ്യക്തമാക്കി.

പ്രത്യേകശ്രദ്ധ നൽകാനാണ് തിരുവനന്തപുരത്ത് ഒരു നിരീക്ഷകനെക്കൂടി നിയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു. എല്ലാ മണ്ഡലങ്ങളിലും പാർട്ടി ഓരോ നിരീക്ഷകരെ വച്ചിട്ടുണ്ട്. തിരുവനന്തപുരം മണ്ഡലം കോൺഗ്രസിന്‍റെ ഒരു അഭിമാന മണ്ഡലമായതിനാലാണ് ഒരാളെക്കൂടി അധികം നിരീക്ഷണത്തിന് വച്ചതെന്നും കെ.സി വേണുഗോപാൽ പറഞ്ഞു