[slick_weather]
16
December 2017

ബഹ്‌റൈൻ ഇന്ത്യൻ സ്കൂൾ തിരഞ്ഞെടുപ്പ്ചൂടുപിടിക്കുന്നു ; പിപിഎയും യുപിഎയും തമ്മിൽ പ്രധാന മത്സരം ;സമ്പൂർണ നവീകരണവും ആധുനിക പഠന നിലവാരവും യു പി എ ലക്‌ഷ്യം

ബഹ്‌റൈൻ ഇന്ത്യൻ സ്കൂൾ തിരഞ്ഞെടുപ്പ് മത്സരം ചൂടുപിടിക്കുന്നു. പ്രിൻസ് നയിക്കുന്ന പ്രോഗ്രസീവ് അലയൻസ് പേരന്റ്സ് എന്ന പാനലും ഫ്രാൻസിസ് കൈതാരം നയിക്കുന്ന യുണൈറ്റഡ് പേരന്റ്സ് അലയൻസ് പാനലും തമ്മിലാണ് പ്രധാന മത്സരം .ബഹറൈൻ ഇന്ത്യൻ സ്കൂളിന്റെ ആധുനിക രീതിയിൽ എല്ലാ രംഗത്തും ഉള്ള സമ്പൂർണ നവീകരണവും പഠന നിലവാരം ഉയർത്തലും ആണ് ഫ്രാൻസിസ് കൈതാരം നേതൃത്വം നൽകുന്ന യുണൈറ്റഡ് പേരന്റ്സ് അലയൻസ് ലക്ഷ്യമിടുന്നതെന്ന് മുന്നണി ചെയർമാനും മുൻ ഇന്ത്യൻ സ്കൂൾ ചെയർമാനും , പ്രവാസി ഭാരതീയ പുരസ്‌കാര ജേതാവും ആയ പി വി രാധാകൃഷ്ണ പിള്ള പറഞ്ഞു .

ഇന്ത്യൻ സ്കൂൾ ചെയർമാനായി .പി വി രാധാകൃഷ്ണ പിള്ള സേവനം അനുഷ്ടിച്ച കാലഘട്ടത്തിലെ കമ്മിറ്റി ആണ് ബഹ്‌റൈൻ ഇന്ത്യൻ സ്കൂൾ ആധുനിക വൽക്കരണ പ്രക്രിയക്ക് തുടക്കം കുറിച്ചത് . ഇന്ന് കാണുന്ന ഒട്ടുമുക്കാൽ വാർഷിക പരിപാടികൾക്കും തുടക്കം കുറിച്ചതും ആ കാലഘട്ടത്തിൽ ആയിരുന്നു . അക്കാദമിക് രംഗത്ത് ഒരു വലിയ കുതിച്ചു കയറ്റം തന്നെ ഉണ്ടായിരുന്നു. നൂറു ശതമാനം റിസൾട്ട് എന്ന തലത്തിലേക്ക് ബഹ്‌റൈൻ ഇന്ത്യൻ സ്കൂൾ എത്തിച്ചേർന്നത് ഈ കാലഘട്ടത്തിൽ ആണ് .ആദ്യമായി കുട്ടികൾക്കായി എ സി ബസ് ഏർപ്പാടാക്കിയതും , സ്കൂളിന് ഐ എസ് ഓ സർട്ടിഫിക്കറ്റ് ലഭിച്ചതും ഇതേ കാലയളവിൽ ആയിരുന്നു . ഇന്റർ ഗൾഫ് യൂത്ത് ഫെസ്റ്റിവൽ , വിവിധ രാജ്യങ്ങളും ആയുള്ള വിദ്യാഭ്യാസ -സാംസ്‌കാരിക വിനിമയ പരിപാടികൾ എന്നിവയും ഷെയ്ഖ് ഈസ ബ്ലോക്ക് നിർമാണവും ഇക്കാലയളവിൽ ആണ് നടന്നത് .
ഒരു സമ്പൂർണ നവീകരണ പ്രക്രിയ അനിവാര്യം ആയ സാഹചര്യത്തിലൂടെ ആണ് ഇന്ന് ഇന്ത്യൻ സ്കൂൾ കടന്നു പോകുന്നത് . മാറുന്ന ആധുനിക യുഗത്തിന് അനുസരിച്ചു സ്കൂൾ സംവിധാനം ആകെ പുനഃസംഘടിപ്പിക്കേണ്ടി യിരിക്കുന്നു . 100 ശതമാനം വിജയം കൈവരിക്കുന്നത്തിനു കാര്യക്ഷമായ ഒരു അക്കാദമിക് ഭരണ നൈപുണ്യം അനിവാര്യമായിരിക്കുന്നു . ആധുനിക ലോകത്തിനു ഒപ്പം ചുവടു വെക്കുവാൻ പരിപൂർണ സ്മാർട്ട് ക്ലാസ് റൂമുകൾ ആവശ്യം ആണ് .സാധാരണക്കാരും ഇടത്തരക്കാരും ആയ മികച്ച വിദ്യാർത്ഥികൾക്ക് ആവശ്യമായ സ്കോളർഷിപ്പുകൾ നൽകി അവരെ കൂടുതൽ ഉയരങ്ങളിൽ എത്തിക്കുന്നതിനുള്ള ബാധ്യത ആണ് നമുക്ക് പ്രധാനമായും നിറവേറ്റുവാൻ ഉള്ളത് . ഇവിടെ നിന്നും പഠിച്ചു എൻട്രൻസ് എഴുതുന്ന വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം എൻട്രൻസ് പരിശീലനം എന്നത് നമ്മുടെ ഒരു സ്വപ്നം മാത്രം ആയി ഇന്നും അവശേഷിക്കുന്നു . അതിനുള്ള സംവിധാനം ഏർപ്പെടുത്തുവാൻ യു പി എ പ്രതിജ്‌ജാ ബദ്ധം ആണ് .

സ്പോർട്സ് രംഗത്തെ ഭാവി പ്രതീക്ഷകൾ ഇവിടെ ധാരാളം ഉണ്ട് . അവർക്കു ആവശ്യമായ അടിസ്ഥാന ഫഷണൽ പരിശീലനത്തിനു നാം വേദി ഒരുക്കണം . കുട്ടികൾ വിവിധ മാനസിക സംഘർഷങ്ങൾക്ക് അടിമപ്പെടാതെ സംരക്ഷിക്കേണ്ട ചുമതല രക്ഷകര്താക്കൾക്കും , അധ്യാപകർക്കും ഒരുപോലെ ഉള്ളതാണ് , അതിനു ആവശ്യമായ നിരന്തരവും കാര്യക്ഷമവും ആയ കൗൺസിലിംഗുകൾ ഏർപ്പെടുത്താൻ യു പി എ പരിശ്രമിക്കും . ഇതോടൊപ്പം കുട്ടികളുടെ സ്കൂൾ ബാഗ് ഭാരം കുറക്കുവാനും നമുക്ക് കഴിയണം . അർഹത പെട്ടവർക്ക് പ്രവേശനം ഉറപ്പു വരുത്തുവാനും പിൻവാതിൽ അഡ്‌മിഷനും , പിൻവാതിൽ നിയമനവും പരിപൂർണമായും ഇല്ലാതാക്കുവാനും യു പി എ കർശന നടപടികൾ സ്വീകരിക്കുകയും , അഡ്‌മിഷൻ , നിയമനം എന്നിവയിൽ തികഞ്ഞ സുതാര്യത ഉറപ്പു വരുത്തുകയും ചെയ്യും . സുതാര്യം ആയ സാമ്പത്തിക മാനേജ്മെന്റും , അഴിമതി രഹിത കരാറുകളും , സോഷ്യൽ ഓഡിറ്റിങ് പോലുള്ള പരിശോധനാ സമ്പ്രദായങ്ങളും ഇതുപോലെ വലിയ ഒരു സ്ഥാപനത്തിന് അനിവാര്യം ആണ് . പഠനത്തോടൊപ്പം സ്കൂളിന്റെ പശ്ചാത്തല സൗകര്യ വികസനം നാം നേരിടുന്ന ഒരു വെല്ലുവിളി ആണ് . നിലവിലെ ഭരണാധികാരികൾക്കോ അതിനു ,മുൻപുള്ളവർക്കോ മുന്നണികൾക്കോ നാളിതുവരെ ഇക്കാര്യത്തിൽ ശ്രദ്ധിക്കുവാൻ കഴിഞ്ഞിട്ടില്ല എന്നത് ഖേദകരം ആണ്.ആധുനികവും ഹൈ ജീനിക്കും ആയുള്ള ടോയ്‌ലറ്റുകൾ , ലൈബ്രറി , ലാബറട്ടറി , തുടങ്ങിയവയുടെ ആധുനികവൽക്കരണം , പഠനേതര വിഷയങ്ങളിലെ ശ്രദ്ധ തുടങ്ങി ഒട്ടേറെ കാര്യങ്ങളിൽ നമുക്ക് ഇനിയും വളരെ ഏറെ മുന്നേറുവാൻ ഉണ്ട് .

കുട്ടികളെ കാത്തു പുറത്തു നിൽക്കേണ്ടി വരുന്ന രക്ഷാകർത്താക്കൾക്കു ഇരിക്കുവാനോ വിശ്രമിക്കുവാനോ ഒരു സൗകര്യവും ഇപ്പോൾ ഇല്ല . അതിനു ആവശ്യമായ ഒരു സ്ഥിര സംവിധാനം പ്രദാനം ചെയ്യും . എല്ലാത്തിനും ഉപരി മാനസിക സംഘർഷം ഇല്ലാത്ത ഒരു സാഹചര്യത്തിൽ ജോലി ചെയ്യുന്ന അധ്യാപകർക്ക് മാത്രമേ തങ്ങളുടെ അധ്യാപന കടമ ഫലപ്രദം ആയി വിനിയോഗിക്കുവാൻ കഴിയുകയുള്ളൂ . അധ്യാപകരും , വിദ്യാർത്ഥികളും , സ്കൂൾ മാനേജ്മെന്റും , ഇതര ജീവനക്കാരും , ഗുണഭോക്താക്കളായ പൊതു സമൂഹവും , ബഹ്‌റൈൻ – ഇന്ത്യ ഭരണകൂടങ്ങളും , സാമൂഹ്യ പ്രതിബദ്ധതയുള്ള ഇതര സംഘടനകളും , വ്യക്തികളും ഒക്കെ ഒന്നിച്ചു ചേർന്നുകൊണ്ടുള്ള ഒരു സൗഹ്രദ അന്തരീക്ഷത്തെ സൃഷ്ടിക്കുക വഴി മാത്രമേ നമുക്ക് ഈ സ്കൂളിനെ ഉന്നതങ്ങളിൽ എത്തിക്കുവാൻ കഴിയുകയുള്ളൂ . അതിനായി അധ്യാപകരുടെ മനോവീര്യത്തിനു കരുത്തു പകരുവാൻ നമുക്കാവണം . മാന്യമായ സേവന വേതന വ്യവസ്ഥകൾ അതിനു ഉണ്ടാകണം എന്നും യു പി എ കരുതുന്നു . യാതൊരു വിധ സ്വാർത്ഥ മോഹനങ്ങളും സ്കൂൾ ഭരണത്തെ സ്വാധീനിക്കുവാൻ നാം അനുവദിക്കരുത് . തികഞ്ഞ യോഗ്യത ഉള്ളവരും , കൂടുതൽ സമയം സ്കൂൾ ഭരണ കാര്യങ്ങളിൽ നേരിട്ട് ഇടപെടുവാൻ കഴിയുന്നവരും ആയിരിക്കണം സ്കൂൾ ഭരണസംവിധത്തിലേക്കു കടന്നു വരേണ്ടത് . ഒരു സാധാരണ രക്ഷാകർത്താവി ന് സ്കൂൾ ഭരണ അധികാരികളെ നേരിൽ കാണുവാനും , ആവലാതികൾ ബോധിപ്പിക്കാനും അവസരം ഇല്ല എങ്കിൽ സ്കൂൾ ഭരണം തികച്ചും യാന്ത്രികം ആകും . സ്കൂൾ ഭരണം സുതാര്യവും ജനകീയവും ആയി നിർവഹിക്കപ്പെടേണ്ട മഹത്തരവും ഉദാത്തവും ആയ ഒരു സേവനം ആണ് . ഇതിനു ഉതകുന്ന ഒരു നേതൃ നിരയെ ആണ് യു പി എ ശ്രീ ഫ്രാൻസിസ് കൈതാരത്തിന്റെ നേതൃത്വത്തിൽ അവതരിപ്പിക്കുന്നത് . ബഹ്‌റൈൻ ഇന്ത്യൻ പ്രവാസി പൗരസമൂഹത്തിന്റെ പ്രബല പിന്തുണയും , സാമൂഹ്യ സാംസ്‌കാരിക സംഘടനകളുടെ അനുഗ്രഹ ആശംസകളോടെയും മത്സരിക്കുന്ന യു പി എ സാരഥികളെ നല്ല ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണം എന്ന് എല്ലാ രക്ഷാകർത്താക്കളോടും യു പി എ ഭാരവാഹികൾ അഭ്യർത്ഥിച്ചു