[slick_weather]
11
January 2019

സാമ്പത്തിക സംവരണം ഭരണഘടനാ ലംഘനമെന്ന് ആം ആദ്മി പാർട്ടി

കൊച്ചി: സാമ്പത്തിക സംവരണം ഭഘടനാ ലംഘനമെന്ന് ആം ആദ്മി പാർട്ടി .ഭരണഘടനക്ക് പകരം മനുസ്മൃതി വക്കാൻ ഇപ്പോഴും താല്പര്യപ്പെടുന്നവരാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത് എന്നും അതിനു അനുവദിക്കില്ലെന്നും വെട്ടിത്തുറന്നു പറഞ്ഞത് അരവിന്ദ് കെജ്‌രിവാൾ ആണ്. സംവരണത്തിന്റെ അടിസ്ഥാനം ചരിത്രപരമായ സാമൂഹ്യപിന്നോക്കാവസ്ഥയാണെന്നുഅർത്ഥശങ്കക്കിടയില്ലാത്തവിധം ഡോ അംബേദ്‌കർ വ്യക്തമാക്കിയിട്ടുള്ളതാണെന്ന്ആം ആദ്മി പാർട്ടി കേരള ഘടകം കൺവീനർ സി.ആർ നീലകണ്ഠൻ പറഞ്ഞു.
അംബേദ്കറുടെ മുഖ്യ ആകുലത ജാതി വ്യവസ്ഥയുടെ പരമ്പരാഗതവും സാമൂഹികവുമായ ധാർമികതയ്ക്ക് മേൽ ഭരണഘടനാ ധാർമികതയ്ക്ക് സവിശേഷ സ്ഥാനം നൽകുന്നതിനും നിയമമാക്കുന്നതിനുമായിരുന്നു.1946 ഡിസംബർ 17 ന് ഭരണഘടനാ അസംബ്ലിയിൽ സംസാരിക്കുമ്പോൾ അദ്ദേഹം പറഞ്ഞു “ഭരണഘടനാ ധാർമികത എന്നത് സ്വാഭാവികമായ മനോവികാരമല്ല. അതിനെ ബോധപൂർവം സൃഷ്ടിച്ചെടുക്കേണ്ടതുണ്ട് നമ്മുടെ ജനത ഇനിയും അതേപ്പറ്റി പഠിക്കേണ്ടതുണ്ടെന്നു നമ്മൾ തിരിച്ചറിയണം ഇന്ത്യയിൽ ജനാധിപത്യമെന്നത് ജനാധിപത്യവിരുദ്ധമായ ഇന്ത്യൻ മണ്ണിനു മേലുള്ള മേൽവസ്ത്രം മാത്രമാണ് “. ഈ ജനാധിപത്യവിരുദ്ധമായ മണ്ണ് ജാതി വ്യവസ്ഥയാണ്. അതിനെ തകർക്കാനാണ് അംബേദ്കർ ജാതി ഉൻമൂലനം എന്ന സങ്കൽപ്പം മുന്നോട്ടു വെക്കുന്നത്. നൂറ്റാണ്ടുകളായി സാമൂഹ്യ മായും വിദ്യാഭ്യാസ പരായും പിന്നോക്കം നിൽക്കുന്നവർക്ക് സംവരണം ഏർപ്പെടുത്തിയതെന്ന് സി.ആർ നീലകണ്ഠൻ വ്യക്തമാക്കി.

ഇപ്പോൾ സാമ്പത്തികാ കാടിസ്ഥാനത്തിൽ സംവരണം ഏർപ്പെടുത്താനുള്ള മോഡി സർക്കാരിന്റെ ശ്രമം വഴി ചോദ്യം ചെയ്യപ്പെടുന്നത് ഭരണഘടനാ ധാർമ്മികതയാണ്. അത് എല്ലാ അർത്ഥത്തിലും ഒരു കെണിയാണ്. ഇത് കുറച്ചു ദരിദ്രരെ സഹായിക്കാനുള്ള വഴി എന്ന രീതിയിൽ കാണാൻ കഴിയില്ല. ജാതി അടിസ്ഥാനമാക്കിയ സംവരണം എന്ന ഭരണഘടനയുടെ അടിസ്ഥാന തത്വത്തിന്റെ നഗ്‌നമായ ലംഘനമാണ്. ഇത് ജാതി അടിസ്ഥാനത്തിലുള്ള സംവരണം എന്നതിന്റെ അന്ത്യം കുറിക്കാനുള്ള ശ്രമമാണ്.ഇപ്പോൾ കേവലം പത്തുശതമാണമേ ഉള്ളൂ എങ്കിലും തത്വത്തിൽ ഇത് അംഗീകരിച്ചാൽ നിലവിലുള്ള സംവരണം കൂടി സാമ്പത്തികാടിസ്ഥാനത്തിലാക്കാൻ സമൂഹത്തിലും കോടതിയിലും സമ്മർദ്ദം വരുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി .

ആർഎസ്എസ് മേധാവി ശ്രീ മോഹൻ ഭഗവത് സംവരണം പുനപരിശോധിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു എന്ന പരാമർശം ഇതിനു മുൻപ് നടത്തിയപ്പോൾ രാജ്യത്തിന്റെ പ്രധാനമന്ത്രി നിലവിലുള്ള സംവരണ നയത്തിൽ മാറ്റം വരുത്താൻ ഉദ്ദേശിക്കുന്നില്ല എന്ന വ്യക്തമായ നിലപാടാണ് സ്വീകരിച്ചത്. അതിൽ നിന്നെല്ലാം വ്യത്യസ്തമായാണ് ഇപ്പോൾ തിരക്കുപിടിച്ച് സാമ്പത്തിക സംവരണം നടപ്പിൽ വരുത്തുന്നതിനു വേണ്ടിയുള്ള പരിശ്രമം കേന്ദ്ര ഗവൺമെന്റ് നടത്തുന്നത്. ആർഎസ്എസ് അജണ്ട ഒളിച്ചു കടത്തുക തന്നെയാണിതെന്നു ജിഗ്നേഷ് മേവാനി പറഞ്ഞത് സത്യമാണെന്ന് സി.ആർ വ്യക്തമാക്കി

ഭരണഘടനയുടെ പതിനാറാം അനുഛേദത്തിലുള്ള സാമൂഹിക സംവരണത്തെ കുറിച്ചുള്ള പരിരക്ഷ തിരുത്താൻ മാത്രം മുന്നാക്ക വിഭാഗങ്ങളിലെ ഏതു സമുദായമാണ് സമൂഹത്തിൽ നിന്ന് ബഹിഷ്കൃതരായിട്ടുള്ളത് എന്ന് ഗവൺമെന്റ് വെളിപ്പെടുത്തേണ്ടതുണ്ട്. ദളിതർ അടക്കം സാമൂഹ്യ പിന്നോക്കാവസ്ഥ അനുഭവിക്കുന്നവർക്കുള്ള സംവരണം കുറയില്ല എന്ന ഭേദഗതി സർക്കാർ തള്ളിക്കളയുകയായിരുന്നു. മറ്റെല്ലാ രീതിയിലും ജനങ്ങളിൽ നിന്നും ഒറ്റപ്പെട്ട മോഡി സർക്കാർ ജനങ്ങളിൽ വിഭാഗീയത സൃഷ്ടിച്ചു മുന്നോക്കവിഭാഗങ്ങളുടെ സംരക്ഷകൻ എന്ന രീതിയിൽ പാർലിമെന്റ് തെരഞ്ഞെടുപ്പിൽ വോട്ടു നേടാനുള്ള ഗൂഢ ശ്രമമാണിത്. ഇത് തിരിച്ചറിയാൻ കഴിയാത്ത കോൺഗ്രസും ഇടതു പക്ഷവും മറ്റു കക്ഷികളും കീഴടങ്ങിയിരിക്കുന്നു. ഇതിന്റെ ദീർഘകാല പ്രത്യാഘാതങ്ങൾ അവർ മനസ്സിലാക്കുന്നില്ല.

ഈ സാഹചര്യത്തിൽ സംവരണ വിഭാഗങ്ങളെ സംബന്ധിച്ച് യോജിച്ച പ്രക്ഷോഭവും , നിലവിൽ രാഷ്ട്രീയ പാർട്ടികൾ , ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ പിന്നാക്ക വിഭാഗങ്ങളുടെ ഇടയിൽനിന്നുയർന്നു വന്നിട്ടുള്ള രാജ്യത്ത് പ്രവർത്തിക്കുന്ന രാഷ്ട്രീയ പാർട്ടികൾ പോലും ബില്ലിനെ സ്വാഗതം ചെയ്ത പാശ്ചാത്തലത്തിൽ, രാജ്യത്തെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ ബില്ലിനെ സ്വാഗതം ചെയ്ത പശ്ചാത്തലത്തിൽ , അവരുടെ നയം മാറ്റുന്നതിനായുള്ള സമർദ്ദം രാജ്യത്തുയർന്നു വരേണ്ടതുണ്ട്.സംവരണ വിഭാഗങ്ങൾ യോജിച്ച് നിന്ന് രാജ്യത്ത് ഈ സംവരണത്തെ സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള മുന്നേറ്റങ്ങൾക്ക് നേതൃത്വം കൊടുക്കേണ്ട ഒരു ഘട്ടമാണിത്.

സംവരണ വിഭാഗങ്ങളെ സംബന്ധിച്ച് ഇപ്പോൾ ആശ്രയിക്കാൻ കഴിയുന്നത് കോടതിയെയാണ്. മണ്ഢൽ കേസിലും ഇന്ദിരാ സാഹ്നി കേസ്സിലും ഭരണഘടനാവിരുദ്ധമാണ് എന്ന് രാജ്യത്തെ പരമോന്നത നീതിന്യായപീഠം പ്രഖ്യാപിച്ചിട്ടുണ്ട്!! മഹാഭൂരിപക്ഷം വരുന്ന സമൂഹങ്ങളുടെ അവസരതുല്യതയും, അവരുടെ ഭരണപങ്കാളിത്തവും ഉറപ്പു വരുത്തുന്ന ചരിത്രപരമായിട്ടുള്ള ഈ ഭരണഘടനാ തത്വത്തെ അട്ടിമറിക്കാനുള്ള പരിശ്രമങ്ങൾക്കെതിരെ സംവരണ വിഭാഗം ദേശീയ തലത്തിൽ ചിന്തിക്കുകയും സംസ്ഥാനാടിസ്ഥാനത്തിൽ സംഘടിക്കുകയും ചെയ്യേണ്ടുന്ന ഒരു ഘട്ടമാണിത്. ഈ പോരാട്ടങ്ങളിലോ നീതിയുടെ, ഭരണഘടനാ ധാർമ്മികതയുടെ പക്ഷത്ത് ആം ആദ്മി പാർട്ടി ഉണ്ടാകുമെന്ന് സി.ആർ നീലകണ്ഠൻ അഭിപ്രായപ്പെട്ടു