[slick_weather]
09
September 2018

ജപ്പാനിലുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 37

ടോക്കിയോ: വടക്കന്‍ ജപ്പാനിലുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 37 ആയി. മൂന്നു പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ വ്യാഴാഴ്ച ഹൊക്കെയ്ഡോ ദ്വീപിലാണ് 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. അറ്റ്സുമാ ഗ്രാമത്തില്‍ കുന്നുകള്‍ ഭവനങ്ങള്‍ക്കുമേല്‍ ഇടിഞ്ഞുവീണാണ് ഇത്രയധികം ആളുകള്‍ മരിച്ചത്.