[slick_weather]
18
November 2017

ഫേസ്ബുക്കിലൂടെ മതവിദ്വേഷ പരാമര്‍ശം നടത്തിയ മലയാളിയുടെ അപ്പീല്‍ തള്ളി

ദുബൈ: ഫേസ്ബുക്കിലൂടെ ഇസ്‌ലാമിനെയും പ്രവാചകനേയും അവഹേളിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയതിന് ശിക്ഷിക്കപ്പെട്ട മലയാളിയുടെ അപ്പീല്‍ ദുബൈ കോടതി തള്ളി. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് എടപ്പാള്‍ സ്വദേശി സജു സി മോഹന്‍ സമര്‍പ്പിച്ച ഹർജിയാണ് തള്ളിയത്. കഴിഞ്ഞ നവംബറിലാണ് കേസിനാസ്പദമായ സംഭവം. പോസ്റ്റ് വിവാദമായതോടെ ആര്‍എസ്എസ് അനുഭാവിയായ സജു നാട്ടിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ അറസ്റ്റിലാവുകയായിരുന്നു. സജു കുറ്റക്കാരനെന്നു കണ്ടെത്തിയ കോടതി ഒരു വര്‍ഷം തടവും അഞ്ചു ലക്ഷം ദിര്‍ഹം പിഴയും വിധിച്ചിരുന്നു. തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടുകയായിരുന്നെന്ന് സജു വാദിച്ചെങ്കിലും ശാസ്ത്രീയ പരിശോധനയില്‍ ഇത് പൊളിഞ്ഞു.

 എടപ്പാള്‍ സ്വദേശി സജു സി മോഹന്‍ 

 

ഗൾഫ് രാജ്യങ്ങളിൽ താമസിച്ചു ജോലി ചെയ്യുന്ന നിരവധി ഇന്ത്യക്കാർ പ്രത്യേകിച്ച് മലയാളികളെ ഈ കോടതി വിധി വളരെ ഗുരുതരമായി ബാധിക്കുമെന്ന്‌ അബുദാബിയിലുള്ള അഭിഭാഷകൻ ആർ.സാബു ഗ്രീൻ കേരള ന്യൂസിനോട് പറഞ്ഞു. നാട്ടിൽ നിന്ന് വന്നു ഇവിടെ ജോലി നോക്കുന്ന നിരവധി ആർ എസ് എസ് കാരായ മലയാളികൾ വാട്സപ്പ്, ഫേസ്ബുക് എന്നീ നവമാധ്യമങ്ങളിലൂടെ കടുത്ത ഇസ്‌ലാമിക വിരുദ്ധതയാണ് പ്രചരിപ്പിക്കുന്നത്. ഇവരുടെ നടപടികൾ മൂലം നിരപരാധികളായ ജീവനക്കാരുടെ തൊഴിൽ നഷ്ട്ടപ്പെടുന്ന സാഹചര്യം വന്നിട്ടുണ്ട്. നവമാധ്യമങ്ങളിലൂടെയുള്ള ഇത്തരത്തിലുള്ള വിദ്വേഷ പ്രചാരണം ഗൾഫ് രാജ്യങ്ങളിലെ ഭരണാധികാരികളെ സ്വദേശിവൽക്കരണത്തിന് പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്.