[slick_weather]
01
September 2018

മദ്യലഹരിയില്‍ യാത്രക്കാരന്‍ സഹയാത്രികയുടെ സീറ്റില്‍ മൂത്രമൊഴിച്ചതായി പരാതി

ന്യുഡൽഹി:മദ്യലഹരിയില്‍ യാത്രക്കാരന്‍ സഹയാത്രികയുടെ സീറ്റില്‍ മൂത്രമൊഴിച്ചതായി പരാതി. ഡല്‍ഹിയില്‍ നിന്നും ന്യുയോര്‍ക്കിലേക്ക് പോയ എയര്‍ ഇന്ത്യ 102 ജെ എഫ് കെ എന്ന വിമാനത്തിലാണ് സംഭവം. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ ഉത്തരവിട്ടിട്ടുണ്ട്.

യാത്രക്കാരിയുടെ മകള്‍ ഇന്ദ്രാണി ഘോഷ് ട്വീറ്റ് ചെയ്‌ത്തോടെയാണ് സംഭവം വിവാദമായത്. അമ്മ ആഗസ്റ്റ് 30ന് എയര്‍ ഇന്ത്യയില്‍ ഒറ്റക്ക് യാത്രചെയ്തപ്പോള്‍ വളരെ മോശമായതും വേദനാജനകവുമായ സംഭവമാണ് ഉണ്ടായത്. മദ്യപിച്ച് ബോധമില്ലാത്ത ഒരാള്‍ അമ്മയുടെ സീറ്റിന് മുന്നില്‍ വന്ന് പരസ്യമായി മൂത്രമൊഴിക്കുകയായിരുന്നു. സംഭത്തെ തുടര്‍ന്ന് അമ്മയെ തല്‍സ്ഥാനത്ത് നിന്ന് മാറ്റിയിരുത്തിയതല്ലതെ അപമര്യാദയായി പെരുമാറിയ യാത്രക്കാരനെതിരെ നടപടി സ്വീകരിക്കാന്‍ എയര്‍ ഇന്ത്യ അധികൃതര്‍ തയ്യാറായില്ല.സംഭവത്തെക്കുറിച്ച് അടിയന്തിരമായി അന്വേഷണം നടത്തണമെന്നും ഇന്ദ്രാണ് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. ഇതേതുടര്‍ന്നാണ് വകുപ്പ്തല അന്വേഷണം നടത്താന്‍ വ്യോമയാന മന്ത്രി നിര്‍ദ്ദേശം നല്‍കിയത്.