[slick_weather]
01
September 2018

ഗുജറാത്തിൽ നിന്നും കൂറ്റൻ മൊബൈൽ ജലശുദ്ധീകരണ പ്ലാന്റ് ചെങ്ങന്നൂരിലെത്തി ;സർക്കാരോ മാധ്യമങ്ങളോ തിരിഞ്ഞു നോക്കിയില്ലെന്ന് പരാതി

ശങ്കർ തേവന്നൂർ

ആലപ്പുഴ:ഗുജറാത്തിൽ നിന്നും കൂറ്റൻ മൊബൈൽ ജലശുദ്ധീകരണ പ്ലാന്റ് ചെങ്ങന്നൂരിലെത്തി.സർക്കാരോ മാധ്യമങ്ങളോ തിരിഞ്ഞു നോക്കിയില്ലെന്ന് പരാതി .പാണ്ടനാട് പനയന്നാർക്കാവ് ദേവീ ക്ഷേത്രത്തിനു സമീപമാണ് ജലശുദ്ധീകരണ പ്ലാന്റുമായി എത്തിയ ഈ കൂറ്റൻ ബസ്സ്‌. പ്രളയം കഴിഞ്ഞപ്പോള്‍ തന്നെ എത്തിയതാണ്. CSIR വികസിപ്പിച്ച, ഗുജറാത്ത്‌ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള മൊബൈൽ ജലശുദ്ധീകരണ പ്ലാന്റ് ആണ്. ഏത് മലിനജലവും, മണിക്കൂറിൽ മൂവായിരം ലിറ്റർ വെച്ച്, ദിവസം അമ്പതിനായിരം ലിറ്റർ വെള്ളം ഈ പ്ലാന്റ് ശുദ്ധീകരിക്കുന്നു.

ഈ വെള്ളമാണ്, ഇപ്പോൾ മുഴുവൻ കിണറുകളും മലിനമായ പാണ്ടനാടിന്റെ ജീവൻ നിലനിർത്തുന്നത്.. സഞ്ജയ് പട്ടേൽ എന്ന ശാസ്ത്രജ്ഞന്റെ നേതൃത്വത്തിൽ ഏഴോളം പേർ ഈ ദുരന്തഭൂമിയിൽ അത്യധ്വാനം ചെയ്യുന്നു.

ഈ നിമിഷം വരെ ഒരു മാധ്യമവും റിപ്പോർട്ട് ചെയ്തിട്ടില്ല..ഇവരെ ഇതുവരെ സർക്കാർ ഏജൻസികളോ മാധ്യമങ്ങളോ തിരിഞ്ഞുനോക്കിയിട്ടില്ല എന്നും പരാതി ഉയരുന്നു.