[slick_weather]
01
September 2018

ഡിഎംകെ അദ്ധ്യക്ഷനായി എം കെ സ്റ്‍റാലിനെ ഇന്ന് പ്രഖ്യാപിക്കും

ചെന്നൈ: ഡിഎംകെ അദ്ധ്യക്ഷനായി എം കെ സ്റ്‍റാലിനെ ഇന്ന് പ്രഖ്യാപിക്കും. ചെന്നൈയിലെ പാർട്ടി ആസ്ഥാനത്ത് ചേരുന്ന ജനറൽ കൗൺസിൽ യോഗത്തിലായിരിക്കും പ്രഖ്യാപനം. മുതിർന്ന നേതാവ് എസ് ദുരൈമുരുകൻ ട്രഷററാകും. കരുണാനിധിയുടെ വിയോഗത്തെ തുടർന്നാണ് സ്റ്റാലിൻ അദ്ധ്യക്ഷപദവിയിലേക്ക് എത്തുന്നത്.2017 മുതൽ വർക്കിംഗ് പ്രസിഡന്‍റായി പ്രവർത്തിച്ചുവരികയാണ് സ്റ്റാലിൻ .

അതേസമയം പാർട്ടിയിൽ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി സഹോദരൻ എം കെ അഴഗിരി രംഗത്തുവന്നത് സ്റ്റാലിന് തലവേദന സൃഷ്ടിച്ചിട്ടുണ്ട്. കരുണാനിധി തന്നെ തിരിച്ചെടുക്കാമെന്ന് പറഞ്ഞിരുന്നുവെങ്കിലും സ്റ്റാലിൻ തടസപ്പെടുത്തിയെന്നാണ് അഴഗിരിയുടെ ആരോപണം.സെപ്റ്റംബർ അഞ്ചിന് കരുണാനിധിയുടെ സമാധിയിലേക്ക് അഴഗിരി മഹാറാലി പ്രഖ്യാപിച്ചിട്ടുണ്ട്.