[slick_weather]
27
May 2018

ഇങ്ങനെയായിരിക്കണം ഐഎഎസുകാരൻ ; ദളിത് സ്ത്രീ ഉച്ചഭക്ഷണം ഉണ്ടാക്കുന്നതിന് എതിരെ ചില മാതാപിതാക്കള്‍ വിരോധം പ്രകടിപ്പിച്ചതെന്നറിഞ്ഞ് ആ സ്‌കൂളില്‍ എത്തി ആ സ്ത്രീ ഉണ്ടാക്കിയ ഭക്ഷണം കഴിച്ച ഐഎഎസുകാരന്റെ ചിത്രം വൈറലാവുന്നു

ന്യുഡൽഹി :ഇങ്ങനെയായിരിക്കണം ഐഎഎസുകാരൻ .ബീഹാറിലെ ഗോപാല്‍ഗംച് ജില്ലാ കളക്ടര്‍ രാഹുല്‍ സിംഗ് തന്റെ ജില്ലയിലെ ഒരു സ്‌കൂളില്‍ ദളിത് സ്ത്രീ ഉച്ചഭക്ഷണം ഉണ്ടാക്കുന്നതിന് എതിരെ ചില മാതാപിതാക്കള്‍ വിരോധം പ്രകടിപ്പിച്ചതെന്നറിഞ്ഞ് ആ സ്‌കൂളില്‍ എത്തി ആ സ്ത്രീ ഉണ്ടാക്കിയ ഭക്ഷണം കഴിച്ച സംഭവം ശ്രദ്ധേയമാവുന്നു . ഇദ്ദേഹം സവര്‍ണ്ണനാണ്. സ്‌കൂളിലെ പൈപ്പില്‍ നിന്നു തന്നെ അദ്ദേഹം വെള്ളവും കുടിച്ചു. ആരെയും വിരട്ടാനോ കേസ് എടുക്കാനോ പോയില്ല. പക്ഷെ ഈ പ്രവര്‍ത്തിയോടെ അവിടുത്തെ ജാതീയ പ്രശ്നം അവസാനിച്ചു.വെറും 26 വയസു പ്രായമുള്ള, വ്യത്യസ്തനായി ചിന്തിക്കുന്ന ഈ IAS ഓഫീസറാണ് അദ്ദേഹം .സ്‌കൂളിൽ എത്തി ദളിത് സ്ത്രീ പാചകം ചെയ്ത ഭക്ഷണം കഴിച്ച ഈ ഐഎഎസുകാരന്റെ ഭക്ഷണം കഴിക്കുന്ന ഫോട്ടോ ഇതിനകം സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്