ദുരിതാശ്വാസ നിധിയിലേക്ക് സാമ്പത്തികസഹായത്തിന്റെ പ്രവാഹം തുടരുന്നു ; എം.എ.യൂസഫലി അഞ്ചു കോടിയും ,ബി.ആര്‍. ഷെട്ടി രണ്ട് കോടി രൂപയും

തിരുവനന്തപുരം: പ്രളയക്കെടുതി നേരിടാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചുകോടി രൂപ നല്‍കുമെന്ന് പ്രമുഖ പ്രവാസി വ്യവസായി എം.എ.യൂസഫലി അറിയിച്ചു. മറ്റൊരു വ്യവസായി ബി.ആര്‍. ഷെട്ടി രണ്ട് കോടി രൂപയും നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.

പ്രളയക്കെടുതി നേരിടുന്ന ജനങ്ങളെ സഹായിക്കാന്‍ സംഭാവനകള്‍ ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ഥിച്ചിരുന്നു.പിണറായി വിജയൻ വ്യക്തിപരമായി ഒരു ലക്ഷം രൂപ സംഭാവന നൽകിയിരുന്നു .

താരസംഘടനയായ എ.എം.എം.എ 10 ലക്ഷം രൂപയും തമിഴ് നടന്മാരായ സൂര്യയും കാര്‍ത്തിയും 25 ലക്ഷം രൂപയും നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ കമല്‍ഹാസന്‍ 25 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിരുന്നു.

നിങ്ങള്‍ക്കും സഹായിക്കാം:മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി അക്കൗണ്ട് നമ്പര്‍: 67319948232, എസ്ബിഐ സിറ്റി ബ്രാഞ്ച്, തിരുവനന്തപുരം. IFSC: SBIN0070028.