[slick_weather]
06
February 2019

ചില പുരോഹിതര്‍ കന്യാസ്ത്രീകളെ പീഡിപ്പിച്ചിട്ടുണ്ടെന്നും ലൈംഗിക അടിമയാക്കിയ സംഭവമുണ്ടായിട്ടുണ്ടെന്നും മാര്‍പാപ്പ

ദുബായ് : സഭയ്ക്കുള്ളിലെ ലൈംഗിക അതിക്രമങ്ങളെക്കുറിച്ച്‌ തുറന്നുപറഞ്ഞുകൊണ്ട് മാര്‍പാപ്പ.ആദ്യമായാണ് ഫ്രാന്‍സിസ് മാര്‍പാപ്പ സഭയിലെ കന്യാസ്ത്രീകള്‍ അനുഭവിക്കുന്ന പീഡനത്തെക്കുറിച്ച്‌ തുറന്ന് പറയുന്നത്.

ചില പുരോഹിതര്‍ കന്യാസ്ത്രീകളെ പീഡിപ്പിച്ചിട്ടുണ്ടെന്നും ലൈംഗിക അടിമയാക്കിയ സംഭവമുണ്ടെന്നും മാര്‍പാപ്പ പറഞ്ഞു. അത്തരം സംഭവങ്ങള്‍ ഇനി നടക്കാതിരിക്കാനും പ്രശ്നം പരിഹരിക്കാനുമുള്ള ശ്രമത്തിലാണെന്നും മാര്‍പാപ്പ വ്യക്തമാക്കി.മുൻപ് ബെനഡിക്റ്റ് മാര്‍പാപ്പയുടെ കാലത്ത് ഇത്തരം സംഭവങ്ങള്‍ക്കെതിരെ നടപടിയെടുത്തിരുന്നതായും അദ്ദേഹം അറിയിച്ചു.മാര്‍പാപ്പ അബുദാബിയില്‍ നടത്തിയ വി​ശു​ദ്ധ കു​ര്‍​ബാ​ന​യി​ല്‍ നിരവധി ആളുകളാണ് പങ്കെടുത്തത്.(ഫോട്ടോ കടപ്പാട് :അൽജസീറ )